രാജു ശങ്കരത്തിൽ .
ഫിലഡൽഫിയ: ഫിലഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും, സൗഹൃദത്തിനും, ഒത്തുകൂടലിനും, അത്യാവശ്യ ഘട്ടങ്ങളിലെ സഹായങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് രൂപീകൃതമായ സൗഹൃദ സംഗമ കൂട്ടായ്മയാണ് ” സ്നേഹതീരം സൗഹൃദ കൂട്ടായ്മ”
ഏതാനും ചില മലയാളി സൗഹൃദവലയങ്ങൾ ചേർന്ന് സെപ്റ്റംബർ 14 ന് ശനിയാഴ്ച സെബാസ്റ്റ്യൻ മാത്യുവിന്റെ ഭവനത്തിൽ കുടുംബമായി ഒത്തുകൂടിയ ഓണാഘോഷ വേളയിലെ സഭാഷണങ്ങൾക്കിടയിൽ , ഫിലഡൽഫിയായിൽ അധിവസിക്കുന്ന പ്രവാസി മലയാളികൾക്ക് അവരുടെ ചിന്തകളും വികാരങ്ങളും പ്രശ്നങ്ങളും, സൗഹൃദവും പങ്കു വെക്കുവാനുള്ള ഒരു സൗഹൃദ വേദി ആവശ്യമാണ് എന്ന ആശയം ഷിബു വർഗീസ് കൊച്ചുമഠം മുന്നോട്ടു വയ്ക്കുകയും, ആ ആശയത്തെ അവിടെ കൂടിവന്നവർ ഒന്നടങ്കം ഹർഷാരവത്തോടുകൂടി സ്വാഗതം ചെയ്യുകയും, ഉടൻതന്നെ, സ്നേഹതീരം എന്ന സൗഹൃദ കൂട്ടായ്മയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു.
ഈ കൂട്ടായാമയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 14 ന് സെബാസ്റ്റ്യൻ മാത്യുവിന്റെ ഭവനത്തിൽ വച്ച് ഓണാഘോഷം അതിവിപുലമായ രീതിയിൽ ആഘോഷിച്ചു.
വീട്ടമ്മമാർ ചേർന്ന് രാവിലെ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളത്തോടുകൂടി ആഘോഷപരിപാടികൾക്ക് ആരംഭം കുറിച്ചു. ഓരോ കുടുംബവും അവരവരുടെ ഭാവനത്തിൽ നിന്നും പാകം ചെയ്തുകൊണ്ടുവന്ന സ്വാദിഷ്ടമായ ഓണ വിഭവങ്ങൾ കൊണ്ടൊരുക്കിയ സ്നേഹവിരുന്ന് അതിഗംഭീര അനുഭവമായിരുന്നു. സൗഹൃദ കൂട്ടായ്മയിലെ കുടുംബാംഗങ്ങൾ ചേർന്ന് നടത്തിയ കലാപരിപാടികൾ, കൂടിവന്നവർക്ക് ഗൃഹാതുരത്വം ഉണർത്തുന്നവയായിരുന്നു. സെബാസ്റ്റ്യൻ മാത്യുവും, ഭാര്യ, സോഫി മാത്യുവും ചേർന്നൊരുക്കിയ ഊഞ്ഞാൽ, കൂടിവന്നവരുടെ ഓർമ്മയെ ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
സെബാസ്റ്റ്യൻ മാത്യു, തോമസ് ചാക്കോ, സജു മാത്യു, അനൂപ് തങ്കച്ചൻ, അനു കോശി, സോണി സക്കറിയ, അനു ആകാശ്, ബബ്‌ലു, അലക്സ് മാത്യു, ജസ്റ്റിൻ, ഷാന്റോ തോമസ്, മനു മാത്യു, സോഫി, ജിഷ, ഷെറിൻ, തുടങ്ങിയവരുടെ സഹകരണവും, മേൽനോട്ടവും പരിപാടിയുടെ വിജയത്തിന് മാറ്റു കൂട്ടി.
ഓണപരിപാടികളുടെ മുഖ്യ കോർഡിനേറ്റർ ഷിബു വർഗീസ് കൊച്ചുമഠം രൂപം കൊടുത്ത “സ്നേഹതീരം” എന്ന ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശശുദ്ധിയും ആവശ്യകതയും മനസ്സിലാക്കി, ഒത്തൊരുമിച്ചു ഒരുമനസ്സോട് പ്രവർത്തിക്കുവാനും. സൗഹൃദങ്ങൾ പങ്കിടുവാനുമുള്ള പൂർണ്ണ മനസ്സോട്, ഫിലാഡൽഫിയായിൽ സ്ഥിര താമസമാക്കിയ ഒരേ ചിന്താഗതിക്കാരായ എകദേശം 50 മലയാളി ഫാമിലിയുടെ സ്നേഹക്കൂട്ടായ്മയായി ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ സ്നേഹതീരം വളർന്നുകഴിഞ്ഞു.
കേരളപ്പിറവി ആഘോഷവും, സ്നേഹതീരം എന്ന ഈ സൗഹൃദ കൂട്ടായ്മയുടെ ഔപചാരികമായ ഉത്‌ഘാടനവും കേരളപ്പിറവി ദിനമായ നവംബർ ഒന്നാംതീയതി വെള്ളിയാഴ്ച അതി വിപുലമായ പരിപാടികളോടുകൂടി നടത്തുവാൻ ആസൂത്രണം ചെയ്തിരിക്കുകയാണ് സംഘാടകർ.
ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറകാലെ അറിയിക്കുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.
ഈ സൗഹൃദ കൂട്ടായ്മയിൽ അംഗമായി ഒത്തുചേർന്നു പ്രവർത്തിക്കുവാൻ താല്പര്യമുള്ള ഫിലാഡൽഫിയായിലുള്ള എല്ലാ നല്ലവരായ മലയാളി സൗഹൃദങ്ങളെയും ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഷിബു വർഗീസ് കൊച്ചുമഠം, 215 758 6629, തോമസ് ചാക്കോ: 215 758 6629, സജു മാത്യു