സോളിഡാരിറ്റി.
കോഴിക്കോട് രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക നിയമങ്ങളും ക്രമവും ചില വിഭാഗങ്ങളെ പുറത്തുനിര്‍ത്തുന്നതിനാല്‍ എല്ലാ ജനവിഭാഗങ്ങളേയും പരിഗണിക്കുന്ന സാമ്പത്തിക ക്രമം രൂപപ്പെടണമെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി ആരിഫലി. സോളിഡാരിറ്റി യൂത്ത് മുവ്മെന്‍റ് കാലിക്കറ്റ് ട്രേഡ് സെന്‍ററില്‍ സംഘടിപ്പിച്ച യൂത്ത് കോണ്‍ക്ലേവിന്‍റെ സമാപനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ വിഭവ ശേഷിയും കര്‍മ ശേഷിയും ഇനിയും ഉപയോഗപ്പെടുത്താതെ കിടക്കുന്നത് രാജ്യത്തിന്‍റെ വികസന പ്രക്രിയയില്‍ വിള്ളല്‍ വീഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സി.ടി സുഹൈബ് അദ്ധ്യക്ഷത വഹിച്ചു.ഇ.ടി മുഹമ്മദ് ബഷിര്‍ എം.പി, ടി.സിദ്ദിഖ് എം.എല്‍.എ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് മുഹമ്മദ് സഈദ് ടി.കെ, ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹാന ലത്തീഫ്, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, കോണ്‍ക്ലേവ് ജനറല്‍ കണ്‍വീനര്‍ ഷബീര്‍ കൊടുവള്ളി എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ ക്യാപ്ഷന്‍ :
ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി.ആരിഫലി യൂത്ത് ബിസിനസ്‍ കോണ്‍ക്ലേവ് സമാപന സെഷനില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കണം.
ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്ത കോൺക്ലേവിലെ വിവിധ സെഷനുകളായി സാമൂഹിക വാണിജ്യ രംഗത്തെ പ്രമുഖരായ ഇ.ടി മുഹമദ് ബഷീർ എം പി , പി.വി അബ്ദുൽ വഹാബ് എം.പി , ടി.സിദ്ദിഖ് എ.എൽഎ, ടി.ആരിഫലി ഡോ. ഗൾഫാർ മുഹമ്മദലി, എ. മുഹമ്മദ് ശാഫി,എബിസി മുഹമ്മദ് മദനി, നുവൈസ് സി , റാഷിദ് കെ.എ,സി എച്ച് റഹീം , കെ.ടി.എം.എ സലാം , ഡോ റാഷിദ് ഗസാലി,അക്ബറലി പി.വി,
ഇബാദു റഹ്മാൻ, റിയാസ് ഹക്കീം, മറിയം വിധു വിജയൻ, സി.ടി സുഹൈബ്, ഡോ ഇൽയാസ് മൗലവി , കെ.എം അശ്റഫ് , സമീർ കാലികാവ് , ഡോ. നഹാസ് മാള , എ.എ മഹ്ബൂബ്,മുസ്തഖീം ,വി അജ്മൽ, ബുഖാരി ഇബ്രാഹിം, ഇഹ്സാന പരാരി,സാഹിർ കെ,യാസിൻ അസ്ലം, കോണ്‍ക്ലേവ് ഡയറക്ടര്‍ പി.ബി.എം ഫ൪മീസ്, ജനറല്‍ കണ്‍വീനര്‍ ഷബീര്‍ കൊടുവള്ളി, തുടങ്ങിയവര്‍ പങ്കെടുത്തു.