Sunday, November 24, 2024
HomeNew Yorkകരുണ ചാരിറ്റീസ് മുപ്പത്തിയൊന്നാം വാർഷികാഘോഷം ഒക്ടോബർ അഞ്ച്‌, ശനിയാഴ്ച.

കരുണ ചാരിറ്റീസ് മുപ്പത്തിയൊന്നാം വാർഷികാഘോഷം ഒക്ടോബർ അഞ്ച്‌, ശനിയാഴ്ച.

ജിനേഷ് തമ്പി .

ന്യൂജേഴ്‌സി :  കരുണ ചാരിറ്റീസ് തങ്ങളുടെ മുപ്പത്തിയൊന്നാം വാർഷികാഘോഷം  ഒക്ടോബർ അഞ്ച്‌ ശനിയാഴ്ച  ന്യൂജേഴ്‌സിയിലെ റോയൽ ആൽബർട്ട് പാലസിൽ സംഘടിപ്പിച്ചിരിക്കുന്നു
1993 ‘ഇൽ സ്ഥാപിതമായ കരുണ ചാരിറ്റീസ്  അനേകം വർഷങ്ങളായി  അശരണർക്കും, ദരിദ്രർക്കും  കൈത്താങ്ങായി സാമൂഹിക സേവന രംഗത്ത്  സ്തുത്യർഹമായ ഒട്ടനവധി ജീവകാരുണ്യ പദ്ധതികളുമായി പ്രവർത്തിച്ചു വരുന്നു

പ്രസിഡന്റ് ഡോ സോഫി വിൽസൺന്റെ നേതൃത്വത്തിലാണ്  വാർഷികാഘോഷ പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്

കരുണ ചാരിറ്റീസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ സോഫി  വിൽസൺ (പ്രസിഡന്റ്), മേരി മോടായിൽ (സെക്രട്ടറി), പ്രേമ ആൻഡ്രപ്പള്ളിയിൽ (ട്രഷറർ), വത്സല നായർ (വൈസ് പ്രസിഡന്റ്), പ്രീത നമ്പ്യാർ (ജോയിന്റ് സെക്രട്ടറി), റോഷ്‌നി രവി (ജോയിന്റ് ട്രഷറർ), ഡോ സ്മിത മനോജ് (എക്സ് ഒഫിസിയോ),  ബോർഡ് ഓഫ് ഡയറക്ടർസ് പ്രതിനിധികളായ റോസമ്മ തഞ്ജൻ , സാറാമ്മ തോമസ് , സുമ ശശി നായർ എന്നിവരോടൊപ്പം കരുണ ചാരിറ്റീസിന്റെ അഭിഭാജ്യ ഘടകമായ ഷീല ശ്രീകുമാറും മറ്റു കമ്മിറ്റി അംഗങ്ങളും കൂടിയാണ് വാർഷികാഘോഷ പരിപാടികളുടെ വിജയത്തിനായി ചുക്കാൻ പിടിക്കുന്നത്

വാർഷികാഘോഷ പ്രോഗ്രാമിൽ രൂപ ഉണ്ണികൃഷ്ണൻ  (ചീഫ് സ്ട്രാറ്റജി ആൻഡ് ഇന്നൊവേഷൻ ഓഫീസർ, IDEX കോർപറേഷൻ) മുഖ്യ പ്രഭാഷണം നടത്തും. കരുണ ചാരിറ്റീസിന്റെ സ്ഥാപക നേതാവ് അന്തരിച്ച ലേഖ ശ്രീനിവാസന്റെ മരുമകളാണ് രൂപ ഉണ്ണികൃഷ്ണൻ

ജിത്തു കൊട്ടാരക്കര ആൻഡ് ടീം (ട്രൈസ്റ്റേറ്റ് ഡാൻസ് കമ്പനി), മാലിനി നായർ ആൻഡ് ടീം (സൗപർണിക ഡാൻസ് അക്കാദമി), റുബീന സുധർമൻ (വേദിക പെർഫോമിംഗ് ആർട്സ്) , സുമ നായർ, സിജി ആനന്ദ്, ദേവിക ഗൊയറ്റ്‌സെ,  മറീന  ആന്റണി എന്നിവർ ഒരുക്കുന്ന  കലാവിരുന്നാണ് പരിപാടിയുടെ മുഖ്യ ആകർഷണം

വാർഷികാഘോഷ പ്രോഗ്രാമിലേക്കു  എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഡോ സോഫി വിൽസൺ അറിയിച്ചു   .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments