ജോൺസൺ ചെറിയാൻ.
ഓട്ടോ കൂലി വാങ്ങുന്നതിനായി ബംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍ സ്മാർട്ട് വാച്ചിലെ ക്യൂആർ കോഡ് വഴി പണം സ്വീകരിക്കുന്ന ചിത്രമാണ് സമൂഹമാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. വൈറൽ ചിത്രം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവും പങ്കുവച്ചിട്ടുണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ മാജിക്കെന്ന് റെയിൽവേ മന്ത്രി ട്വിറ്ററിൽ കുറിച്ചു.