Monday, December 2, 2024
HomeKeralaഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു.

ജോൺസൺ ചെറിയാൻ.

കാസറ​ഗോഡ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാൽ സ്വദേശി എം. മണികണ്ഠനാണ് (41) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മണികണ്ഠന്റെ മരണം സ്ഥിരീകരിച്ചത്. മുംബൈയിൽ ജോലി ചെയ്യുകയായിരുന്നു മണികണ്ഠൻ. പനി ബാധിച്ചതിനെ തുടർന്ന് നാട്ടിലെത്തുകയായിരുന്നു. കാസറഗോഡ് ജനറൽ ആശുപത്രിയിൽ രണ്ടാഴ്ചയിലേറെ ചികിത്സ തേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments