Monday, December 22, 2025
HomeKeralaമലർവാടി, ടീൻ ഇന്ത്യ തിരൂർക്കാട് ഏരിയ നേതൃസംഗമം സംഘടിപ്പിച്ചു.

മലർവാടി, ടീൻ ഇന്ത്യ തിരൂർക്കാട് ഏരിയ നേതൃസംഗമം സംഘടിപ്പിച്ചു.

റബീ ഹുസൈൻ തങ്ങൾ.

തിരൂർക്കാട് : മലർവാടി, ടീൻ ഇന്ത്യ തിരൂർക്കാട് ഏരിയ നേതൃസംഗമവും ഭാരവാഹി തെരഞ്ഞെടുപ്പും ഇലാഹിയ കോളേജിൽ നടന്നു. ജമാഅത്തെ ഇസ്ലാമി തിരൂർക്കാട് ഏരിയ പ്രസിഡൻ്റ് ഉമർ മാസ്റ്റർ പൂപ്പലം ഉദ്ഘാടനം നിർവ്വഹിച്ചു. ടീൻ ഇന്ത്യ ഏരിയാ കോർഡിനേറ്റർ കെ.വി നദീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
‘ഐ ആം എ ലീഡർ’ വിഷയത്തിൽ മലർവാടി മലപ്പുറം ജില്ല സെക്രട്ടറി ടി ശഹീർ വടക്കാങ്ങര സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി തിരൂർക്കാട് വൈസ് പ്രസിഡൻ്റ് അന്തമാൻ ഖാലിദ്, മലർവാടി ബാലസംഘം തിരൂർക്കാട് ഏരിയ കോർഡിനേറ്റർ കെ നിസാർ തുടങ്ങിയവർ സംസാരിച്ചു. ഹാഫിള് പി.എ ആബിദ് ഖിറാഅത്ത് നടത്തി.
ടീൻ ഇന്ത്യ തിരൂർക്കാട് ഏരിയ ഭാരവാഹികൾ: 
നദ കെ.ടി (ക്യാപ്റ്റൻ), ഹസ്സാൻ മുഹമ്മദ് ടി (വൈസ് ക്യാപ്റ്റൻ), അജ്‌വദ് ഹനാൻ (സെക്രട്ടറി), അംറ യു.പി (ജോ. സെക്രട്ടറി).
മലർവാടി ബാലസംഘം തിരൂർക്കാട് ഏരിയ ഭാരവാഹികൾ: 
അലൂഫ് പി (ക്യാപ്റ്റൻ), നജ്ദ സി.പി (വൈസ് ക്യാപ്റ്റൻ), അമൻ എ.കെ (സെക്രട്ടറി), ഹാനിയ മറിയം എം (ജോ. സെക്രട്ടറി).
ഫോട്ടോ കാപ്ഷൻ: മലർവാടി, ടീൻ ഇന്ത്യ തിരൂർക്കാട് ഏരിയ നേതൃസംഗമം ജമാഅത്തെ ഇസ്ലാമി തിരൂർക്കാട് ഏരിയ പ്രസിഡൻ്റ് ഉമർ മാസ്റ്റർ പൂപ്പലം ഉദ്ഘാടനം ചെയ്യുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments