Sunday, December 1, 2024
HomeAmericaസന്തോഷവും ചിരിയും പങ്കിട്ട സംസ്കാരത്തിൻ്റെ ഊഷ്മളത നിറഞ്ഞ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ഓണാഘോഷം...

സന്തോഷവും ചിരിയും പങ്കിട്ട സംസ്കാരത്തിൻ്റെ ഊഷ്മളത നിറഞ്ഞ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ഓണാഘോഷം മറക്കാനാവാത്ത അനുഭവമായി .

പി പി ചെറിയാൻ .

ഡാലസ് : കേരള  അസോസിയേഷൻ ഓഫ് ഡാലസിന്റെ  ഈ വർഷത്തെ ഓണാഘോഷം കഴിഞ്ഞ  വർഷങ്ങളെ അപേക്ഷിച്ചു ആളുകളുടെ പങ്കാളിത്തം കൊണ്ടും മേന്മയാർന്ന കലാപരിപാടികളെ കൊണ്ടും തികച്ചും വ്യത്യസ്തത പുലർത്തി .ചടുലമായ പൂക്കളം, സ്വാദിഷ്ടമായ ഓണസദ്യ, ആഹ്ലാദകരമായ പ്രകടനങ്ങൾ, മെഗാ തിരുവാതിര എന്നിവയും,പരിപാടിയുടെ എല്ലാ വശങ്ങളും സന്തോഷവും ചിരിയും പങ്കിട്ട സംസ്കാരത്തിൻ്റെ ഊഷ്മളതയും നിറഞ്ഞതായിരുന്നു. എല്ലാ സന്നദ്ധപ്രവർത്തകരുടെയും പങ്കാളികളുടെയും സമർപ്പണം ഈ ആഘോഷത്തെ എല്ലാവർക്കും മറക്കാനാവാത്ത അനുഭവമാക്കി മാറ്റി.

മുത്തുകുടകളുടെയും ചെണ്ടമേളത്തിൻറെയും താലപ്പൊലിയുടെയും പുലികളികളുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെ ആനയിച്ച് മുഖ്യാതിഥിയും   അസോസിയേഷൻ ഭാരവാഹികളും ആഘോഷത്തിൽ സംബന്ധിച്ച എല്ലാവരും ചേർന്ന് പ്രദക്ഷിണമായി  വിശാലമായ മനോഹരമായി അലങ്കരിച്ചിരുന്ന  ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു.ഇന്ത്യൻ അമേരിക്കൻ ദേശീയ ഗാനാലാപനത്തിനു ശേഷം  അസോസിയേഷൻ അംഗങ്ങൾ , വളണ്ടിയർമാർ എന്നിവർ ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിര ഓഡിറ്റോറിയത്തിൽ നിറഞ്ഞു നിന്ന സദസ്സ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത് .

സെപ്റ്റ :14  ശനിയാഴ്ച ഡാളസ് ഫാർമേ ഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചര്ച്ച  ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച  ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ അദ്ധ്യക്ഷത വചിച്ചു.കേരളത്തിൽ നിന്നും  എത്തിച്ചേർന്ന സി പി ഐ  ജനറൽ സെക്രട്ടറി ബിനോയ് വിശ്വം (കേരള)മുഖ്യാതിഥിയായിരിന്നു.

തുടർന്ന് മുഖ്യാതിഥിയും പ്രസിഡൻറ് പ്രദീപ് നാഗനൂലിലും സെക്രട്ടറി മൻജിത് കൈനിക്കരയും കമ്മറ്റി അംഗങ്ങളും  കേരളത്തനിമയിൽ ഐശ്വര്യത്തിൻറെയും സമ്പുഷ്ടിയുടെയും പ്രതീകമായി നിറപറയും പൂക്കതിരും സാക്ഷിനിർത്തി ചേർന്ന് നിലവിളക്ക് കൊളുത്തിയതോടെ ഓണ ഘോഷത്തിനു തുടക്കമായി

കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം വൻ വിജയമാക്കിയതിൽ നിങ്ങളോരോരുത്തർക്കും ഞങ്ങൾ നന്ദിയുള്ളവരാണ്! നിങ്ങളുടെ ആവേശകരമായ പങ്കാളിത്തവും പിന്തുണയും കൂട്ടായ മനോഭാവവും ഓണത്തിൻ്റെ യഥാർത്ഥ സത്തയെ സജീവമാക്കി പ്രസിഡന്റ് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു

“ഈ വർഷം പങ്കെടുക്കുന്ന എൻറെ ആദ്യ ഓണാഘോഷ പരിപാടിയാണിതെന്നും  ഇവിടെ അവതരിപ്പിച്ച കലാപരിപാടികളും നിങ്ങളുടെ എല്ലാവരുടെയും ഒത്തൊരുമയോടുള്ള ഓണാഘോഷ നടത്തിപ്പിൻറെ ആവേശവും കൂട്ടായ്മയും തന്നെയാണ് ഈ ഓണത്തിൻറെ മുഖ്യ സന്ദേസമെന്നും . ഈ ഒത്തൊരുമയാണ് മാവേലിയുടെ കാലത്തുണ്ടായിരുന്ന പ്രത്യേകതയെന്നും  ബിനോയ് വിശ്വം ഒര്മപെടുത്തി.   എല്ലാവർക്കും ഐശ്വര്യത്തിൻറെയും സാഹോദര്യത്തിന്റേയും ഓണാശംസകൾ മുഖ്യാതിഥി ബിനോയ് വിശ്വം  നേർന്നു.
“ഓണാഘോഷത്തിന്റെ തറവാടായ കേരളത്തിൽ ഒന്നോ രണ്ടോ ദിവസത്തിൽ ആഘോഷങ്ങൾ നടക്കുമ്പോൾ പ്രവാസികളായ മലയാളികൾ താമസിക്കുന്ന അമേരിക്കയിലും മറ്റ് പല വിദേശ രാജ്യങ്ങളിലും മാസങ്ങളോളമാണ് ആഘോഷം നടക്കുന്നത്. നിങ്ങളുടെ ഈ വർഷത്തെ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ ലഭിച്ച അവസരം ഏറ്റവും സന്തോഷം നൽകുന്നതാണ്അദ്ദേഹം കൂട്ടിച്ചേർത്തു

ഡാളസ് ബോട്ട് ക്ലബ്-നെഹ്‌റു ട്രോഫി വള്ളം കളി മാത്സരം,ഗ്രൂപ്പ് ഡാൻസ്(സംസ്കൃതി അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സ്) , ഗ്രൂപ്പ് ഡാൻസ്-റിഥം ഓഫ് ഡാളസ്,. സംഘഗാനം- ഓണ കിനാവുകൾ ടീം,10. ഗ്രൂപ്പ് ഡാൻസ്-നർത്തന ഡാൻസ് ഗാർലൻഡ്, ഗ്രൂപ്പ് ഡാൻസ്-നദന ഡാൻസ് അക്കാദമി, തിരുവോണ ചുവട്
കൊറിയോഗ്രാഫി ജോബി വർഗീസ് ഗ്രാസിം എം.ആർ.ഇന്ത്യ, ഗ്രൂപ്പ് ഡാൻസ് -മല്ലൂസ് ബോയ്സ്,അക്കാദമിക് അവാർഡ് വിതരണം,ഓണസദ്യ,കളി-സിബി തലക്കുളം.സോളോ-ബഷീർ തവനൂർ,. ഗ്രൂപ്പ് ഡാൻസ്-സെമി ക്ലാസിക്കൽ ഡാൻസ്-(നർത്തന നൃത്തം), ഗ്രൂപ്പ് ഡാൻസ്- ബീറ്റ് ബ്രേക്കറുകൾ.
വയലിൻ പ്ലേ,20. സോളോ – ഷാജി തോമസ് എന്നെ പരിപാടികളും ഓണാഘോഷത്തിന്റെ മാറ്റ് വർദ്ധിപ്പിച്ചു

കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം വൻ വിജയമാക്കിയതിൽ നിങ്ങളോരോരുത്തർക്കും ഞങ്ങൾ നന്ദിയുള്ളവരാണ്! നിങ്ങളുടെ ആവേശകരമായ പങ്കാളിത്തവും പിന്തുണയും കൂട്ടായ മനോഭാവവും ഓണത്തിൻ്റെ യഥാർത്ഥ സത്തയെ സജീവമാക്കിയതായും ,ചടുലമായ പൂക്കളം, സ്വാദിഷ്ടമായ ഓണസദ്യ, ആഹ്ലാദകരമായ പ്രകടനങ്ങൾ, മെഗാ തിരുവാതിര എന്നിവ വരെ, പരിപാടിയുടെ എല്ലാ വശങ്ങളും സന്തോഷവും ചിരിയും നമ്മുടെ പങ്കിട്ട സംസ്കാരത്തിൻ്റെ ഊഷ്മളതയും നിറഞ്ഞതായിരുന്നു. എല്ലാ സന്നദ്ധപ്രവർത്തകരുടെയും പങ്കാളികളുടെയും സമർപ്പണം ഈ ആഘോഷത്തെ എല്ലാവർക്കും മറക്കാനാവാത്ത അനുഭവമാക്കി മാറ്റി.

എല്ലാം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തിരശ്ശീലയ്ക്ക് പിന്നിൽ അക്ഷീണം പ്രവർത്തിച്ച സ്പോൺസർമാർക്കും സാംസ്കാരിക പ്രവർത്തകർക്കും ഇവൻ്റ് സംഘാടകർക്കും സെക്രട്ടറി മൻജിത് കൈനിക്കര പ്രത്യേക നന്ദി അറിയിച്ചു.

നിങ്ങളുടെ സംഭാവനകൾ വിലമതിക്കാനാവാത്തതായിരുന്നു, ഈ ആഘോഷത്തിൻ്റെ വിജയം നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ തെളിവാന്നെന്നും ആഘോഷത്തിൻ്റെ ചൈതന്യവും സൗഹൃദവും പ്രതിഫലിപ്പിക്കുമ്പോൾ, നമ്മുടെ മനോഹരമായ പാരമ്പര്യങ്ങൾ ആഘോഷിക്കുകയും നമ്മുടെ സമൂഹത്തിൻ്റെ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യാം. ഓണക്കാലത്തും തുടർന്നുള്ള സമയത്തും നിങ്ങൾക്കെല്ലാവർക്കും സന്തോഷവും ആരോഗ്യവും സമൃദ്ധിയും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു ആര്ട്ട് ഡയറക്ടർ സുബി ഫിലിപ്പ്, ജോബി വര്ഗീസ്, പ്രമീള അജയ് ,ദേവേന്ദ്ര അനൂപ് എന്നിവർ പരുപാടികൾ നിയന്ത്രിച്ചു ജെയ്സി ജോർജ്,വിനോദ്  ജോർജ്,,ബേബി കൊടുവത്തു,ദീപക് നായർ,,ദീപു രവീന്ദ്രൻ,സാബു മാത്യു,ഫ്രാൻസിസ് തോട്ടത്തിൽ  ,ഹരിദാസ് തങ്കപ്പൻ , അനശ്വരൻ   മാംമ്പിള്ളി ,രാജൻ ഐസക് എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു. 2000 ത്തി ലധികം പേർ  ഇലയിട്ട് ഓണവിഭവങ്ങൾ അടങ്ങിയ
ഓണ സദ്യ മതിവരുവോളം ആസ്വദിച്ചാണ് പിരിഞ്ഞു പോയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments