വെൽഫെയർ പാർട്ടി .
കൊടിഞ്ഞി ഫൈസൽ വധം:
ആർഎസ്എസ് ക്രിമിനലുകളെ രക്ഷിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക.
തിരൂരങ്ങാടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് ഇന്ന് (സെപ്തംബർ 13, വെള്ളി)
ഭരണഘടന നൽകിയ ഒരു മൗലികാവകാശം വിനിയോഗിച്ചതിന്റെ പേരിൽ കൊടിഞ്ഞിയിലെ ഫൈസൽ ആർഎസ്എസുകാരാൽ കൊല്ലപ്പെട്ടിട്ട് എട്ടു വർഷം കഴിഞ്ഞിരിക്കുന്നു. ഇതുവരെയും പബ്ലിക് പ്രോസിക്യൂട്ടറെ വെക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സാധാരണ ഇത്തരം കേസുകളിൽ കുടുംബം ആവശ്യപ്പെട്ട വക്കീലിനെ അനുവദിച്ച് കൊടുക്കാറാണ് പതിവ്. എന്നാൽ ഈ കേസിൽ സർക്കാർ ഇതിന് തയ്യാറാവാത്തത് ആർഎസ്എസിന്റെ താല്പര്യം സംരക്ഷിക്കാനാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ അനുവദിച്ച അഡ്വക്കറ്റ് അതേറ്റെടുക്കാൻ തയ്യാറായിട്ടുമില്ല.
ഇടതുസർക്കാർ ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന ഈ നയം അവസാനിപ്പിക്കുകയും കുടുംബം ആവശ്യപ്പെട്ട അഡ്വക്കേറ്റിനെ വെക്കാൻ തയ്യാറാവുകയും വേണം.
കൊടിഞ്ഞി ഫൈസൽ വധം: ഇടതു സർക്കാർ സംഘ്പരിവാർ പ്രീണനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി നാളെ (സെപ്തംബർ 13, വെള്ളി) രാവിലെ 10 മണിക്ക് തിരൂരങ്ങാടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുകയാണ്. ജില്ലാ ജനറൽ സെക്രട്ടറി കെ.വി. സഫീർഷ മാർച്ച് ഉദ്ഘാടനം ചെയ്യും. മുനീബ് കാരക്കുന്ന്, ഇബ്‌റാഹിംകുട്ടി മംഗലം, കൃഷ്ണൻ കുനിയിൽ, ജംഷീൽ അബൂബക്കർ, റജീന വളാഞ്ചേരി, ഹംസ വെന്നിയൂർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കും.