Sunday, November 24, 2024
HomeNew Yorkവിദ്യാർത്ഥിനിക്ക് ഉന്നത വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ.

വിദ്യാർത്ഥിനിക്ക് ഉന്നത വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ.

ജിനേഷ് തമ്പി .

ന്യൂജേഴ്‌സി : നിർധനയായ വിദ്യാർത്ഥിനിക്ക്  ഉന്നത വിദ്യാഭ്യാസത്തിനായി  സഹായഹസ്തവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ .  കോട്ടയം സ്വദേശിനിയായ വിദ്യാർത്ഥിനിയാണ്   വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ ഉന്നത വിദ്യാഭ്യാസ സഹായപദ്ധതിക്ക് അർഹയായതു

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് ജിനേഷ് തമ്പി വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി തുക കൈമാറി

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ ചാരിറ്റി സംരംഭം നടപ്പിലാക്കിയത്.

സമൂഹത്തിലെ താഴേക്കിടയിലെ പാവങ്ങൾക്കുള്ള കൈത്താങ് എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച ഇത്തരം ചാരിറ്റി പ്രവർത്തങ്ങളുമായി വേൾഡ് മലയാളി കൗൺസിൽ  അമേരിക്ക റീജിയൻ മുന്നോട്ടു പോകുന്നതിൽ അഭിമാനമുണ്ടെന്ന്  ചെയർമാൻ ജേക്കബ് കുടശ്ശനാട്‌ , പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ്  ചെല്ലേത്, വനിതാ ഫോറം മുൻ പ്രസിഡന്റ് മിലി ഫിലിപ്പ്, ഇപ്പോഴത്തെ വനിതാ ഫോറം പ്രസിഡന്റ് സരൂപ അനിൽ , ചാരിറ്റി ഫോറം പ്രസിഡന്റ് സോമൻ ജോൺ തോമസ്,  വൈസ് പ്രസിഡന്റ് അഡ്മിൻ ബൈജുലാൽ ഗോപിനാഥൻ, വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലപ്മെന്റ് ഡോ റെയ്ന റോക്ക് എന്നിവർ അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments