Sunday, November 24, 2024
HomeNew Yorkവെസ്റ്റ്ചെസ്റ്റർ അയ്യപ്പാ ക്ഷേത്രത്തിന്റ വാമനജന്തി ആഘോഷം.

വെസ്റ്റ്ചെസ്റ്റർ അയ്യപ്പാ ക്ഷേത്രത്തിന്റ വാമനജന്തി ആഘോഷം.

ശ്രീകുമാർബാബു ഉണ്ണിത്താൻ.

ന്യൂയോർക്ക് : വെസ്റ്റ്ചെസ്റ്റർ അയ്യപ്പാ ക്ഷേത്രത്തിന്റ വാമനജന്തി ആഘോഷം സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 11 .30  മുതൽ 2 മണി വരെ ആഘോഷിക്കുന്നു . 11 .30  മുതൽ വാമന പൂജയും ,വിശേഷാൽ പൂജകൾ , ദേവതാ ഊട്ടും , കൾച്ചറൽ പ്രോഗ്രാമുകൾ അതിന് ശേഷം പമ്പ  സദ്യയും ഉണ്ടായിരിക്കും.

ദശാവതാരങ്ങളില്‍ മഹാവിഷ്ണു സ്വീകരിച്ച ആദ്യത്തെ മനുഷ്യരൂപം വാമനന്‍റേതാണ്. കൃഷ്ണാവതാരത്തിന് മുന്‍പ് വാമനന്‍ മാത്രമാണ്”വിശ്വരൂപം’ കാണിച്ചിട്ടുള്ളത്. ദ്വാപരയുഗത്തില്‍ അര്‍ജുനന്‍ വിശ്വരൂപം കാണുന്നതിനു മുന്‍പ് ത്രേതായുഗത്തില്‍ മഹാബലി ഭഗവന്‍റെ വിശ്വരൂപം കണ്ടിരുന്നു.

തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം. മഹാബലിയെ വാമനൻ സുതലത്തിലേക്ക് ഉയർത്തി  എന്നാണ് വിശ്വാസം.മഹാബലി ചക്രവർത്തിയുടെ പ്രവർത്തിയിൽ സന്തോഷവാനായ വാമനൻ മഹാബലിയെ സുതലത്തിലെ ചക്രവർത്തി ആയി നിയമിച്ചെന്നും അത് ഹിന്ദു പുരാണങ്ങളിൽ പ്രതിപാതിക്കുന്നുമുണ്ട് (ചവിട്ടി താഴ്ത്തി എന്നത് വെറും കെട്ടുകഥകൾ മാത്രമാണ്).   അത്കൊണ്ട് തന്നെ വാമന ജയന്തിക്കാണ് ക്ഷേത്രങ്ങളിൽ കൂടുതൽ പ്രാധാന്യവും.

വെസ്റ്റ്ചെസ്റ്റർ അയ്യപ്പാ ക്ഷേത്രത്തിന്റ വാമനജന്തി ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗുരുസ്വാമി പ്രാർത്ഥസാരഥി പിള്ള അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗുരുസ്വാമി പ്രാർത്ഥസാരഥി പിള്ള  914 -439 -4303 .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments