ജോൺസൺ ചെറിയാൻ.
മൂന്നോ നാലോ വയസാകുമ്പോഴേക്കും ഫോണിന്റെ ലോക്ക് തുറക്കാനും ഇഷ്ടമുള്ള ആപ്പുകള്‍ എടുക്കാനും കാര്‍ട്ടൂണുകള്‍ എടുത്ത് കാണാനും കുഞ്ഞുങ്ങള്‍ പഠിക്കുന്നത് കണ്ട് നിങ്ങളില്‍ പലരും അത്ഭുതം കൂറിയിട്ടുണ്ടാകും. മിഠായിയേക്കാളും കളിപ്പാട്ടത്തേക്കാളും അച്ഛനമ്മമാരുടെ മൊബൈല്‍ ഫോണോ ലാപ്‌ടോപ്പോ കൊതിക്കുന്ന കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ടാകാം. എന്നാല്‍ കുഞ്ഞുവാവകളും ഫോണും തമ്മിലുള്ള ഈ ചങ്ങാത്തം അത്ര നല്ലതിനല്ലെന്ന് പറഞ്ഞ് നിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് സ്വീഡന്‍. രണ്ട് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഫോണ്‍ കൊടുക്കരുതെന്നാണ് സ്വീഡന്‍ ആരോഗ്യവിഭാഗത്തിന്റെ നിര്‍ദേശം.