ജോൺസൺ ചെറിയാൻ.
നിലനില്‍ക്കണമെങ്കില്‍ വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്ന ഉപദേശങ്ങളെ വെല്ലുവിളിച്ച് മോഡലിംഗ് രംഗത്തും ജീവിതത്തിലും താന്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് മിസ് ഇന്ത്യ എര്‍ത്ത് 2003 വിജയി ശ്വേത വിജയ് നായര്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. വളരെ ഗ്ലാമറുള്ള രംഗമെങ്കിലും താന്‍ നേരിട്ടത് നിരവധി വെല്ലുവിളികളാണെന്ന് വിശദീകരിച്ചുകൊണ്ടാണ് ശ്വേതയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്. ശരിയല്ലാത്തത് ചെയ്യാന്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്ന ഒരു മേഖലയില്‍ ഒരു നിഷേധിയായി നില്‍ക്കാന്‍ പ്രയാസമായിരുന്നെന്ന് ശ്വേത പറയുന്നു. തന്റെ ചെറുപ്പകാലത്ത് അന്ന് സീനിയര്‍ ആയിരുന്ന പലരും വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ ഇങ്ങനെ ഒതുങ്ങിപ്പോകുമെന്ന് ഉപദേശിച്ചിരുന്നെന്നും ശ്വേത പറഞ്ഞു.