പി പി ചെറിയാൻ.
വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു ബാനറും ദേശീയ പതാകകളും കൈകളിലേന്തി ആകർഷകമായ സ്വാതന്ത്ര ദിനപരേഡിനുശേഷം ചേർന്ന് പൊതുസമ്മേളനം ഇന്ത്യാ അമേരിക്ക ദേശീയ ഗാനാലാപത്തിനുശേഷം ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ .ഡി സി മഞ്ചുനാഥ് ഉദ്ഘാടനം ചെയ്തു.തുടർന്ന് ഗാർലാൻഡ് ,ഫ്രിസ്കോ സിറ്റി ഒഫീഷ്യൽസ് ആശംസകൾ നേർന്ന് സംസാരിച്ചു
ഇന്ത്യാ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് മുൻ പ്രസിഡൻ്റ്മാരെ സമ്മേളനത്തിൽ ആദരിച്ചു .നിലവിലുള്ള പുതിയ ഭാരവാഹികളെ പ്രസിഡന്റ് സുഷമ മൽഹോത്ര പരിചയപ്പെടുത്തി.
കനിക കപൂർ & റോബോ ഗണേഷ് എന്നിവരുടെ ആകർഷകമായ ഗാനാലാപനം , പരേഡ്, കുട്ടികളുടെ വിനോദം, ഭക്ഷണം,ഷോപ്പിംഗ് എന്നിവ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.ടെക്സസ്സി