Friday, November 22, 2024
HomeKeralaപ്രവാസി പ്രശ്‌നങ്ങൾ പരിഹാരമെന്ത്? ചർച്ചാ സംഗമം.

പ്രവാസി പ്രശ്‌നങ്ങൾ പരിഹാരമെന്ത്? ചർച്ചാ സംഗമം.

പ്രവാസി വെൽഫെറെ ഫോറം .

മലപ്പുറം: പുനരധിവാസം, വോട്ടവകാശം, യാത്രാ ടിക്കറ്റ് കൊള്ള, ലീഗൽ പ്രശ്‌നങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് പ്രവാസികൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.  പ്രവാസികൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രശ്‌നങ്ങൾ കേൾക്കാനോ ചർച്ചചെയ്യാനോ തയ്യാറാകാതെ അധികാര കേന്ദ്രങ്ങൾ മൗനം പാലിക്കുന്ന പശ്ചാത്തലത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്യുകയും പ്രതികരിക്കുകയും ചെയ്യുകയാണ്.

മറ്റന്നാൾ (2024 ആഗസ്റ്റ് 31 ശനിയാഴ്ച) വൈകുന്നേരം 3.30ന് മലപ്പുറം കിഴക്കെതല വേങ്ങര റോഡിൽ എസ്‌പെറോ ഇൻ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്.

പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്്‌ലം ചെറുവാടി ചർച്ചാസംഗമം ഉദ്ഘാടനം ചെയ്യും.  പ്രവാസി ലീഗ് ജില്ലാ ജില്ലാ പ്രസിഡണ്ട് ടിഎച്ച് കുഞ്ഞാലി ഹാജി, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി.കെ അബ്ദുൽ റഊഫ്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ്,  കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പികെ കുഞ്ഞു ഹാജി, പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന സെക്രട്ടറി ജാബിർ വടക്കാങ്ങര, ജില്ലാ പ്രസിഡണ്ട് ഹസനുൽ ബന്ന, ജില്ലാ സെക്രട്ടറി സെയ്ദലവി എ.കെ., പീപ്പിൾസ് കൾച്ചറൽ ഫോറം ജില്ലാ സെക്രട്ടറി ശിഹാബ് വേങ്ങര, പ്രവാസി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി നാസർ ഡെബോണ, പ്രവാസി എഴുത്തുകാരൻ ഉമ്മർ കോയ എം, പിസിഎഫ് ജില്ലാ വെൽഫെയർ ബോർഡ് ചെയർമാൻ ഷാഹിർ മൊറയൂർ, പ്രവാസി ആർട്ടിസ്റ്റ് ഉസ്മാൻ ഇരുമ്പുഴി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.

പത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നവർ:

  1. ഹസനുൽ ബന്ന (ജില്ലാ പ്രസിഡണ്ട്)
  2. സെയ്ദലവി എ.കെ. (ജില്ലാ സെക്രട്ടറി)
  3. മുഹമ്മദലി മങ്കട (ജില്ലാ ട്രഷറർ)
  4. ഇബ്രാഹിം കോട്ടയിൽ (ജില്ലാ വൈസ് പ്രസിഡണ്ട്)
  5. സി മുഹമ്മദലി (ജില്ലാ വൈസ് പ്രസിഡണ്ട്).
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments