ജോൺസൺ ചെറിയൻ.
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊലപാതകം. ടെർമിനൽ ഒന്നിൽ വെച്ച് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. തുംകൂർ മധുഗിരി സ്വദേശി രാമകൃഷ്ണ ആണ് മരിച്ചത്. സംഭവത്തിൽ രാമകൃഷ്ണയുടെ നാട്ടുകാരൻ രമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈകിട്ട് 6 മണിയോടെയാണ് കൊലപാതകം നടന്നത്.