ജോൺസൺ ചെറിയൻ.
നടനും എംഎല്‍എയുമായ എം മുകേഷിനെതിരെ മരട് പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ നടി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്ന് നടി സമര്‍പ്പിച്ച പരാതിയിലാണ് കേസ്. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.