Thursday, July 3, 2025
HomeKeralaസംവരണം തകർക്കാനുള്ള ആർ എസ്സ് എസ്സ് നീക്കം ചെറുത്തു തോൽപ്പിക്കണം .

സംവരണം തകർക്കാനുള്ള ആർ എസ്സ് എസ്സ് നീക്കം ചെറുത്തു തോൽപ്പിക്കണം .

റസാഖ് പാലേരി.

മലപ്പുറം : എസി എസ്ടി വിഭാഗങ്ങളുടെ സംവരണാവകാശങ്ങളെ ഇല്ലാതാക്കാനുള്ള സംഘപരിവാർ നീക്കമാണ് രാജ്യത്തു നടന്നു കൊണ്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. വെൽഫെയർ പാർട്ടി ചാലിയാർ പഞ്ചായത്തിലെ അകംമ്പാടത്ത് സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണവും ഭൂസമര പോരാളി ബിന്ദു വൈലാശ്ശേരിക്കും സഹപ്രവർത്തകർക്കും ഉള്ള സ്വീകരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതികൾ ഈ നീക്കത്തെ പിന്തുണക്കുന്നത് നിരാശാജനകമാണ്. ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹിക നീതിയും അവകാശങ്ങളും റദ്ദ് ചെയ്യാനുള്ള നീക്കങ്ങൾ നീതിപീഠങ്ങൾ അവസാനിപ്പിക്കണം. നേരത്തെ നടപ്പിലാക്കിയ OBC വിഭാഗത്തിന്റെ സംവരണത്തിൽ ക്രിമിലയർ റദ്ദ് ചെയ്യണം. Sc ST സംവരണത്തിൽ ക്രീമിലർ ഏർപ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കണം.
 മഹാത്മാ അയ്യങ്കാളിയുടെ നവോത്ഥന പോരാട്ടങ്ങൾക്ക് തുടച്ച ഉണ്ടാക്കാൻ പുതിയ കേരളത്തിന് സാധ്യമായിട്ടില്ല. ഭൂമിയുടെ അവകാശങ്ങൾക്ക് വേണ്ടി നിരവധി പോരാട്ടങ്ങൾ നടക്കുന്ന കേരളത്തിൽ സമഗ്ര ഭൂപരിഷ്ക്കരണത്തിന് സർക്കാർ തയ്യാറാകണം. കുത്തകകൾ കയ്യടക്കിയ ഭൂമി തിരിച്ചു പിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴ്പറമ്പ്, വൈസ് പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറി രജിത മഞ്ചേരി, ശ്യാംജിത്ത്, മജീദ് ചാലിയാർ, എഴുത്ത്കാരൻ മുഹമ്മദ് കുട്ടി എളമ്പിലാകോട്, സവാദ് മൂലേപാടം എന്നിവർ സംസാരിച്ചു.
ആദിവാസി ഭൂസമര നായിക ബിന്ദു വൈലാശ്ശേരി സ്വീകരണത്തിന് മറുപടി പ്രഭാഷണം നിർവഹിച്ചു.
ആദിവാസി ഭൂസമര പ്രവർത്തകരുടെ കലാവിഷ്‌കാരങ്ങൾ അരങ്ങേറി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments