Wednesday, December 10, 2025
HomeKeralaമഹാത്മ അയ്യൻ കാളി ദിന' പ്രഭാഷണവും ആദിവാസി ഭൂസമര പ്രവർത്തകരുടെ ആദരവും നാളെ.

മഹാത്മ അയ്യൻ കാളി ദിന’ പ്രഭാഷണവും ആദിവാസി ഭൂസമര പ്രവർത്തകരുടെ ആദരവും നാളെ.

വെൽഫെയർ പാർട്ടി .

അയ്യങ്കാളി ദിനാചരണവും നിലമ്പൂരിൽ 314 ദിവസത്തെ സമരത്തിലൂടെ അവകാശങ്ങൾ നേടിെടുത്ത ബിന്ദു വൈലാശേരി നയിച്ച ആദിവാസി ഭൂസമര പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും ‘മഹാത്മ അയ്യൻ കാളി ദിന’ത്തോടനുബന്ധിച്ച് നാളെ (2024 ഓഗസ്റ്റ് 28) നടക്കും.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അയ്യൻ കാളി അനുസ്മരണ പ്രഭാഷണം നടത്തും. വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ മുഖ്യ പ്രഭാഷണം നടത്തും.
ചാലിയാർ പഞ്ചായത്തിലെ അകമ്പാടത്ത് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഭൂസമര പ്രവർത്തകരെ സമ്മേളന നഗരിയിലേക്ക് സ്വീകരിച്ച് ആനയിക്കും.
ചടങ്ങിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴ്പറമ്പ്, വൈസ് പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ,രജിത മഞ്ചേരി,ശ്യാംജിത്ത്, മജീദ് ചാലിയാർ,മുഹമ്മദ് കുട്ടി എളമ്പിലാകോട്, സവാദ് മൂലേപാടം എന്നിവർ പങ്കെടുക്കും.
ആദിവാസി ഭൂസമര പ്രവർത്തകരുടെ കലാവിഷ്‌കാരങ്ങൾ അരങ്ങേറും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments