ജോൺസൺ ചെറിയൻ.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം ആവശ്യപ്പെട്ട് നിവേദനം നൽകും. 2000 കോടി രൂപയുടെ സഹായമാകും കേരളം ആവശ്യപ്പെടുക. രാവിലെ 9:45ന് ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ ആണ് കൂടിക്കാഴ്ച.