സോളിഡാരിറ്റി.
സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് ബിസിനസ് കോൺക്ലേവ് ഒക്ടോബർ ആറിന് കോഴിക്കോട്. സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടിയുടെ പ്രഖ്യാപനം ഓൺലൈനിൽ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യ വൈസ് പ്രസിഡന്റും റിഫ ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇൻറസ്ട്രി ചെയർമാനുമായ എസ്. അമീനുൽ ഹസൻ നിർവ്വഹിച്ചു. യുത്ത് ബിസിനസ് കോൺക്ലേവിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. കേരളത്തിന് കച്ചവടത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. അറബികളും യൂറോപ്യരുമായുള്ള കച്ചവട ബന്ധങ്ങളുടെ ചരിത്രപരമായ അനുഭവങ്ങളെ മുൻനിർത്തി കേരള യുവ എന്റർപ്രണർമാർക്ക് ലോകത്ത് ഉടനീളം വലിയ മുന്നേറ്റം ഇനിയും സാധ്യമാണ് എന്നദ്ദേഹം പറഞ്ഞു.
ബിസിനസിനെ കൂടുതൽ കരുത്തുള്ളതാക്കുക, കേരളത്തിൽ ഉടനീളമുള്ള ബിസിനസുകാരുടെ നെറ്റ് വർക്ക് രൂപീകരിക്കുക, സമൂഹത്തിൻ എല്ലാ തലങ്ങളിലുമുള്ള വളർച്ച ഉറപ്പ് വരുത്തുക എന്നത് കോൺക്ലേവിൻറെ ലക്ഷ്യമാണ്. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയും പരിപാടിയുടെ ജനറൽ കൺവീനറുമായ ശബീർ കൊടുവള്ളി അധ്യക്ഷത വഹിച്ചു. ഇംപെക്സ് ഡയരക്ടർ സി. ജുനൈദ്, ബിസിനസ് ഇൻഫ്ലുവൻസർ ഇബാദുർഹ്മാൻ, സോളിസാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം സജീദ് പി.എം എന്നിവർ സംസാരിച്ചു. സോളിഡ് ബിസിനസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷാൻ ബസ്മല സ്വാഗതം പറഞ്ഞു.പ്രോഗ്രാം ഫോട്ടോ, ലോഗോ എന്നിവ അറ്റാച്ച് ചെയ്തിട്ടുണ്ട്.
പ്രോഗ്രാം വീഡിയോ – https://youtu.be/Pe2ss1vaezU