Sunday, November 24, 2024
HomeAmericaമിഷിഗൺ മലയാളി അസ്സോസിയേഷൻ്റെ ഓണാഘോഷം ആഗസ്റ്റ് 23-ന്.

മിഷിഗൺ മലയാളി അസ്സോസിയേഷൻ്റെ ഓണാഘോഷം ആഗസ്റ്റ് 23-ന്.

വിനോദ് കൊണ്ടൂർ.

ഡിട്രോയിറ്റ്: സന്തോഷത്തിൻ്റെ, സാഹോദര്യത്തിൻ്റെ, സഹവർത്തിത്വത്തിൻ്റെ, സമഭാവനയുടെ, അതിജീവനത്തിൻ്റെ, പുതുവർഷത്തിൻ്റെ, എളിമയുടെ ഓർമ്മപ്പെടുത്തലുകളുമായി, വർഷത്തിലൊരിക്കൽ തൻ്റെ പ്രജകളായ മലയാളി മക്കളെ സന്ദർശിക്കുവാനെത്തുന്ന മവേലി മന്നൻ്റെ വരവേൽപ്പിനായി മിഷിഗൺ സംസ്ഥാനം ഒരുങ്ങി കഴിഞ്ഞു. തൻ്റെ ഭരണകാലത്ത് മനുഷ്യരെല്ലാവരേയും ജാതി മത വർണ്ണ വർഗ്ഗ വിത്യാസങ്ങളില്ലാതെ സ്ഥിതിസമത്വസ്ഥായിയായി ഒരേ പോലെ കണ്ട്, കള്ളവും ചതിയുമില്ലാത്ത, ആപത്തുകളില്ലാത്ത ഒരു കാലത്തിലേക്കുള്ള കൊണ്ടു പോക്കാണ് ഒരോ ഓണക്കാലവും.
2010 മുതൽ മിഷിഗൺ സംസ്ഥാനത്തെ
മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സാംസ്ക്കാരിക സംഘടനയായ മിഷിഗൺ മലയാളി അസ്സോസിയേഷൻ്റെ ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 23 വെള്ളിയാഴ്ച്ച നടത്തപ്പെടും. വൈകിട്ട് 6 മണി മുതൽ കലാപരിപാടി, ചെണ്ടമേളം, ഓണസദ്യ, ഓണപ്പാട്ടുകളുമൊക്കെയായി മാഡിസൺ ഹൈറ്റ്സിലുള്ള സെൻ്റ് എഫ്രായിം ക്നാനായ ദേവാലയത്തിൻ്റെ ഓഡിറ്റോറിയത്തിൽ (990 ഈസ്റ്റ് ലിങ്കൺ അവന്യൂ, മാഡിസൺ ഹൈറ്റ്സ്, മിഷിഗൺ 48071) (990 E Lincoln Ave, Madison Heights, MI 48071)
വച്ച് നടത്തപ്പെടും.
പരിപാടിയിൽ നിന്നു ലഭിക്കുന്ന ഒരു തുക, വയനാട് ഉരുൾപൊട്ടൽ കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി നൽകുമെന്ന് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ മുഖ്യാതിഥിയായി കാനഡയിലെ ഒൻ്റാരിയോ പ്രൊവിൻസിലെ വിൻസർ മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് ജസ്റ്റിൻ മാത്യൂ ഭദ്രദീപം തെളിയിക്കും.
മിഷിഗണിലെ പ്രമുഖ ചെണ്ടമേള ഗ്രൂപ്പായ മോടൗൺ മേളം നയിക്കുന്ന ചെണ്ടമേളവും മറ്റ് കലാ പരിപാടികളും ആഘോഷങ്ങൾക്ക് കൊഴുപ്പേകും.
പതിനാല് കൂട്ടം കറികളും പായസവും ഉൾപ്പടെയുള്ള ഓണസദ്യയാണ് പരിപാടിയുടെ മറ്റൊരാകർഷണം.
2024-ലെ മിഷിഗണിലെ ആദ്യത്തെ ഓണാഘോഷം മിഷിഗൺ മലയാളി അസ്സോസിയേഷനുമൊപ്പം ആഘോഷിക്കുവാൻ എല്ലാ മലയാളികളേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
മാത്യൂ ഉമ്മൻ 248 709 4511,
ജെയിസ് കണ്ണച്ചാൻപറമ്പിൽ 248 250 2327,
ബിജോയിസ് കാവണാൻ 248 761 9979,
ചാച്ചി റാന്നി 215 840 5530,
വിനോദ് കൊണ്ടൂർ 313 208 4952.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments