Wednesday, August 13, 2025
HomeKeralaഎം എ സി എഫ് റ്റാമ്പായുടെ സെപ്തംബർ 7 ലെ ഓണാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

എം എ സി എഫ് റ്റാമ്പായുടെ സെപ്തംബർ 7 ലെ ഓണാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ടി . ഉണ്ണികൃഷ്ണൻ.

റ്റാമ്പാ : 2024 സെപ്റ്റംബർ 7 ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ റ്റാമ്പാ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് എബി തോമസ് , സെക്രട്ടറി സുജിത് അച്യുതൻ , ട്രെഷറർ റെമിൻ മാർട്ടിൻ എന്നിവർ അറിയിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ ഈ പരിപാടികളിൽ 200 ലധികം വനിതകളാണ് തുടർച്ചയായി 8 മത്  വര്ഷം മെഗാ ഡാൻസുമായി അണിനിരക്കുന്നത്, പരിപാടികളിലെ ഏറ്റവും വലിയ ശ്രദ്ധയാകര്ഷിക്കുന്നതും ഈ മെഗാ ഡാൻസാണ് . രഞ്ജുഷയുടെയും(7274589735)  , നികിതയുടെയും (4698677427) നേതൃത്വത്തിലുള്ള വനിതാ ഫോറമാണ് മെഗാ ഡാൻസിന്റെ ചുക്കാൻ പിടിക്കുന്നത്. പരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഇവരെ അറിയിക്കുക.

പൂക്കള മത്സരമാണ് മറ്റൊരു പ്രധാന പരിപാടികളിലൊന്ന്.

21 ലധികം വിഭവങ്ങളുമായുള്ള ഓണസദ്യ രാവിലെ 11 മുതൽ ആരംഭിക്കും. സദ്യക്കുള്ള കൂപ്പണുകൾ macftampa.com വെബ് സൈറ്റിൽ ലഭ്യമാണ്.

എം എ സി എഫ് ന്റെ എല്ലാ അഭ്യുദയകാംഷികളെയും ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാനായി പ്രത്യേകം ക്ഷ ക്ഷണിക്കുന്നതായി ട്രസ്റ്റി ബോർഡ് ചെയര്മാൻ  ഫ്രാൻസിസ് വയലുങ്കൽ അറിയിച്ചു. റ്റി . ഉണ്ണികൃഷ്ണനാണ് ഓണാഘോഷ കമ്മിറ്റി ചെയർമാൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments