ജോൺസൺ ചെറിയാൻ.
ഇസ്രായേലിൻ്റെ തലസ്ഥാനമായ ടെൽ അവീവിന് നേരെ ഇന്ന് ഹമാസ് ആക്രമണം നടത്തി. ടെൽ അവീവിലേക്ക് രണ്ട് റോക്കറ്റുകൾ തൊടുത്തു. പിന്നാലെ ഇസ്രായേലിൻ്റെ വ്യോമാക്രമണത്തിൽ ഗാസയിൽ 19 പലസ്തീനികൾ കൊല്ലപ്പെട്ടു. എന്നാൽ ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ ആരെങ്കിലും കൊല്ലപ്പെടുകയോ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ചെയ്തതായി വിവരമില്ല.
