ബര്‍ലിന്‍: 1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സും യൂറോപ്പിലെ ആദ്യത്തെ മലയാളത്തിലുള്ള ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ പ്രവാസിഓണ്‍ലൈന്റെ സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ മരിയന്‍ ഗീതം “ആത്മത്തിന്‍ സങ്കീര്‍ത്തനം” റിലീസിംഗിനൊരുങ്ങി.
മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ ദിവസമായ, ഭാരതത്തിന്റെ സ്വാതന്ത്ര്യദിനായ ഓഗസ്ററ് 15 ന് ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ കഴിഞ്ഞ 36 വര്‍ഷത്തെ പ്രവര്‍ത്തന മികവുള്ള കുമ്പിള്‍ ക്രിയേഷന്‍സ് യുട്യൂബ് ചാനലിലൂടെയാണ് കലാസ്നേഹികള്‍ക്കായി സമര്‍പ്പിയ്ക്കുന്നത്.
ദൈവത്തിന്‍ പൈതലായ് നെഞ്ചോടുചേര്‍ക്കുന്ന കന്യാമേരിയാം മാതാവിന്റെ സ്നേഹത്തിന്റെ, ജപമാലഭക്തിയുടെ, പ്രാര്‍ത്ഥനാ ശക്തിയുടെ പ്രബോധനം ഇതിവൃത്തമാക്കിയ “ആത്മത്തിന്‍ സങ്കീര്‍ത്തനം” എന്ന മരിയ ഗീതം രചിച്ചത് യൂറോപ്പിലെ മാധ്യമപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിയാണ്. സംഗീതസംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്നത് പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ ഷാന്റി ആന്റണി അങ്കമാലിയാണ്.
സ്വിറ്റ്സര്‍ലണ്ടിലെ കേളിയുടെ ഇന്റര്‍നാഷണല്‍ കലാമേളയില്‍ സംഗീതത്തിനും പ്രസംഗത്തിനും ഒന്നാം സമ്മാനം നേടിയ അയര്‍ലണ്ടിലെ മലയാളി പൂങ്കുയില്‍ എന്നു വിശേഷണമുള്ള ഗ്രേസ് മരിയ ജോസ് ആണ് ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത്.
ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത് നിബു ജോസഫും, നിര്‍മ്മാണം ജെന്‍സ്, ജോയല്‍ & ഷീന കുമ്പിളുവേലില്‍ എന്നിവരുമാണ്.
സിംഗിള്‍ ആല്‍ബം “ആത്മത്തിന്‍ സങ്കീര്‍ത്തനം” ആസ്വദിയ്ക്കാന്‍
(pls Tune with) https://www.youtube.com/@KUMPILCREATIONS സന്ദര്‍ശിയക്കുക. |