പി പി ചെറിയാൻ.
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് ,ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ സംയുക്തമായി സ്കൂൾ സപ്ലൈ ഡ്രൈവ് സംഘടിപ്പിച്ചു.
ജൂലൈ 20 – ആഗസ്ത് 10 വരെ അംഗങ്ങളിൽ നിന്നും ശേഖരിച്ച വാട്ടർ ബോട്ടിലുകൾ * ബൈൻഡറുകൾ * നോട്ട്ബുക്കുകൾ * ക്രയോൺസ് * ഡിവൈഡർ ടാബുകൾ (കോളേജ് / വൈഡ് ലീഫുകൾ * റൂൾഡ് ലീഫുകൾ) പേനകൾ (കോളേജ്/വൈഡ്-റൂൾ) * പേപ്പർ ക്ലിപ്പുകൾ 食 പെൻസിലുകൾ * ഹൈലൈറ്ററുകൾ * പെൻസിൽ കേസ് * കോമ്പോസിഷൻ ബുക്കുകൾ * ഷാർപ്പി മാർക്കറുകൾ * ലഞ്ച് ബാഗുകൾ എന്നിവയുടെ വാൻ ശേഖരം മെസ്‌ക്വിറ്റിലുള്ള സാം റഥർഫോർഡ് എലിമെൻ്ററി സ്കൂൾ അധിക്രതരെ ഏല്പിച്ചു
ആഗസ്ത് 10 ശനിയാഴ്ച രാവിലെ പതിനൊന്നിന് കേരള അസോസിയേഷൻ ഓഫീസിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ സോഷ്യൽ സർവീസ് ഡയറക്‌ടർ ജെയ്‌സി ജോർജ്ജ് സാം റഥർഫോർഡ് എലിമെൻ്ററി സ്കൂൾ സ്റ്റുഡന്റ് സക്സ്സസർ ഡോ ബ്രിയാന്ന ബ്രൂസ്‍സിനയെ ഏല്പിച്ചു.
ഡാളസിലെ സന്മനസ്സുള്ള എല്ലാവരുടെയും സഹകണത്തോടെ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഇദംപ്രഥമമായി സംഘടിപ്പിച്ച ഈ സദുദ്യമത്തിൽ സഹകരിച്ച എല്ലാവരെയും പ്രത്യേകിച്ച് ഇതിനു നേത്ര്വത്വം നൽകിയ ജെയ്സി ജോർജിനെയും പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അഭിനന്ദിച്ചു.
ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ പ്രസിഡന്റ് ഷിജു എബ്രഹാം , ദീപക് നായർ,ബേബി കൊടുവത്തു ,ദീപു രവീന്ദ്രൻ , ടോമി നെല്ലുവേലിൽ ,ലേഖ നായർ, എബ്രഹാം മാത്യു (കുഞ്ഞുമോൻ ) , എൻ വി എബ്രഹാം , അഡ്വ :ജോർജ് ,ലെയ്‌ക ആൻ ചപ്പിൽ ,കെല്ലി വെസ്റ്റ് ഫാൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .