Monday, November 25, 2024
HomeKeralaമക്നൂൻ - 24 : സാഹിത്യ സമാജം ഉദ്ഘാടനവും അനുമോദന യോഗവും.

മക്നൂൻ – 24 : സാഹിത്യ സമാജം ഉദ്ഘാടനവും അനുമോദന യോഗവും.

ഫ്രറ്റേണിറ്റി.

മലപ്പുറം: ഫലാഹിയ കോളേജ് സാഹിത്യ സമാജം മക്നൂൻ- 24 ഉദ്ഘാടനവും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവരായി പങ്കെടുത്ത വിദ്യാർഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. സാഹിത്യ സമാജ ഉദ്ഘാടനം ഗാനരചയിതാവായ അബി കരുവാരക്കുണ്ട് നിർവ്വഹിച്ചു.
കോളേജ് പ്രിൻസിപ്പൾ അബ്ദുൽ ലത്തീഫ് ബസ്മല അധ്യക്ഷനായിരുന്നു. വയനാട് പ്രളയ ബാധിതർക്കുളള വിദ്യാർഥികളുടെ ധനസഹായം സ്റ്റുഡൻസ് ഡീൻ വി ടി അബ്ദു സമദ് വിദ്യാർത്ഥി പ്രതിനിധി സി തൻസീഹിൽ നിന്നും സ്വീകരിച്ചു.
സമാജം സെക്രട്ടറി പി നസീഹ സ്വാഗതവും അസി. കൺവീനർ അഹമ്മദ് ബാസിത്ത് നന്ദിയും പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ :- മാക്നൂൻ’24 സാഹിത്യ സമാജം ഉദ്ഘാടനം ഗാനരചയിതാവ് അബി കരുവാരക്കുണ്ട് നിർവഹിക്കുന്നു

 

On Sat, 20 Jan, 2024, 6:54 pm Fraternity Malappuram Mandalam, <malappuramfraternitymandalam@gmail.com> wrote:
മൊറയൂർ വി.എച്ച്.എം സ്കൂളിലെ അരി കടത്ത്: കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം- ഫ്രറ്റേർണിറ്റി

മലപ്പുറം: മൊറയൂർ വി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂളിലെ ഉച്ചകഞ്ഞിക്കായുള്ള അരി കടത്തിയ വിഷയത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് ഫ്രറ്റേർണിറ്റി മൂവ്മെന്റ് മലപ്പുറം മണ്ഡലം കമ്മിറ്റി യോഗം ആവിശ്യപ്പെട്ടു. മലപ്പുറം മണ്ഡലം പ്രസിഡന്റ്‌ മുബീൻ മലപ്പുറം അധ്യക്ഷത വഹിച്ചു. ഫഹീം പൂക്കൂട്ടൂർ, സഹൽ ഉമ്മത്തൂർ, ഷബീർ pk, ജസീം സയ്യാഫ്,തസ്‌നീം, നസീഹ, നുസറീന, ആസിഫ് മലപ്പുറം, ജെബിൻ, ഡാനിഷ് എന്നിവർ സംസാരിച്ചു.
On Tue, 13 Jun, 2023, 7:59 pm Fraternity Malappuram Mandalam, <malappuramfraternitymandalam@gmail.com> wrote:
ആലത്തൂർപടി :- മലപ്പുറത്തിന് 14 പ്ലസ് വൺ ബാച്ചുകൾ എന്ന മന്ത്രി ശിവൻകുട്ടിയുടെ പ്രഖ്യാപനം മലപ്പുറത്തെ  വിദ്യാർത്ഥികളെ പരിഹസിക്കുന്നതാണ് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ ജംഷീൽ അബൂബക്കർ.  വെൽഫെയർ പാർട്ടി ഫ്രറ്റേണിറ്റി മലപ്പുറം മുസിപ്പാലിറ്റി മലപ്പുറത്തെ മലബാറിലെ കുട്ടികൾക്ക് പഠിക്കാൻ  സീറ്റില്ല എന്നാവശ്യപ്പെട്ട് കൊണ്ട്  ആലത്തൂർപടിയിൽ നടത്തിയ പ്രതിഷേധത്തെരുവ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 മലബാറും മലപ്പുറവും കാലങ്ങളായി നേരിടുന്ന നിരവധി  വികസന വിവേചനങ്ങളിലൊന്നുമാത്രമാണ് വിദ്യഭ്യാസ വിവേചനമെന്നും മാറി മാറി വരുന്ന ഇടത് വലത് സർക്കാരുകൾ ഇതിന് ശാശ്വതമായ ഒരു പരിഹാരം കാണുന്നില്ല.
വിദ്യാർത്ഥിളെ പറ്റിക്കുന്ന രീതിയിൽ എല്ലാ വർഷവും നിശ്ചിത സീറ്റ് വർധനവ് കൊണ്ടുവരികയും ഇത് വിദ്യാർത്ഥികളെ കൂടുതൽ സംഘർഷങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽഫെയർ പാർട്ടി  മുനിസിപ്പൽ പ്രസിഡന്റ് പി.പി മുഹമ്മദ്‌ മാസ്റ്റർ  അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ സെക്രട്ടറി മുസ്തഫ കാളമ്പാടി സ്വാഗതം പറഞ്ഞു.   മണ്ഡലം വൈസ് പ്രസിഡന്റ്  സദറുദ്ദീൻ, ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് മുബീൻ മലപ്പുറം, ഫ്രറ്റേണിറ്റി മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് തസ്‌നീം, റഷീദ് മാസ്റ്റർ, സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
 തുമ്പത്ത് സമദ്, അസ്ഹർ പുള്ളിയിൽ, ഇർഫാൻ കുട്ടമണ്ണ, റസാഖ് സാഹിബ്  എന്നിവർ പ്രോഗ്രാമിന് നേതൃത്വം വഹിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments