ജോൺസൺ ചെറിയാൻ.
വയനാട്ടിലെ ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈന്യത്തേയും നടന്‍ മോഹന്‍ലാലിനേയും അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ അജു അലക്‌സിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പരാതിയുമായി അജുവിന്റെ മാതാവ്. മകനെ കാണാനില്ലെന്നും തിരുവല്ല സിഐ മകനെ കൂട്ടിക്കൊണ്ടുപോയെന്നും മകന്‍ ഹൃദ്രോഗിയാണെന്നും മാതാവ് മേഴ്‌സി അലക്‌സ് പത്തനംതിട്ട എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ചെകുത്താന്‍ എന്ന പേരിലാണ് അജു അലക്‌സ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്.