Thursday, November 28, 2024
HomeKeralaതാനൂർ ബോട്ട് ദുരന്തം : പ്രതികളെ രക്ഷപ്പെടുത്താനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹം .

താനൂർ ബോട്ട് ദുരന്തം : പ്രതികളെ രക്ഷപ്പെടുത്താനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹം .

വെൽഫെയർ പാർട്ടി.

മലപ്പുറം : 22 പേർ മരണപ്പെട്ട താനൂർ ബോട്ട് ദുരന്തത്തിലെ പ്രതികളെ രക്ഷിച്ചെടുക്കാനുള്ള സർക്കാർ ശ്രമം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തന്നെ നിയോഗിച്ച ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷന് മുമ്പിൽ ഹാജരാവാൻ ചീഫ് സെക്രട്ടറി തയ്യാറാവാത്തത് പ്രതികളെ രക്ഷിച്ചെടുക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമാണ്. ആറു സിറ്റിങ്ങുകൾ നടന്നിട്ടും സർക്കാർ പ്രതിനിധികൾ ആരും തങ്ങൾ തന്നെ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് മുമ്പിൽ ഹാജരാവാൻ തയ്യാറായിട്ടില്ല. ജസ്റ്റിസ് മോഹനൻ തന്നെ ഈ അവഗണനയിൽ കടുത്ത അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ സർക്കാറിന് എന്താണ് പറയാനുള്ളത് എന്ന് ബോധിപ്പിക്കാൻ പോലും ചീഫ് സെക്രട്ടറിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ഇന്നേവരെ കമ്മീഷനു മുൻപിൽ ഹാജർ ആയിട്ടില്ല.
ദുരന്തത്തിൽ പെട്ടവരുടെ തുടർ ചികിത്സക്ക് ആവശ്യമായി വന്ന പണം അനുവദിച്ചു കിട്ടാൻ വെൽഫെയർ പാർട്ടി ജുഡീഷ്യൽ കമ്മീഷന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കമ്മീഷനെ അവഗണിച്ച് ഈ കേസും സ്വാഭാവിക മറവിയിലേക്ക് തള്ളാനുള്ള സർക്കാർ ശ്രമം ഇവിടെ നടക്കില്ലെന്നും എക്സിക്യൂട്ടീവ് മുന്നറിയിപ്പുനൽകി.
ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ആരിഫ് ചുണ്ടയിൽ, ബിന്ദു പരമേശ്വരൻ, നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപ്പാറ, ഖാദർ അങ്ങാടിപ്പുറം, അഷറഫ് കെ കെ എന്നിവർ സംസാരിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments