വെൽഫെയർ പാർട്ടി.
മലപ്പുറം: വയനാട് മുണ്ടകൈ-ചൂരൽമല പ്രദേശങ്ങളിലെ ഉരുൽപ്പെട്ടലിൽ ദുരിത ബാധിതർക്ക് സഹായഹസ്തവുമായി മലപ്പുറം മൈലപ്പുറം ഹുദ സൺഡേ മദ്റസ വിദ്യാർഥികളും അധ്യാപകരും. വ്യത്യസ്ത ആവശ്യങ്ങൾക്കായി വിദ്യാർഥികൾ മുമ്പ് സമാഹരിച്ച പൈസയിൽ നിന്നും രക്ഷിതാക്കളുടെ സഹകരണത്തോടെയുമാണ് തങ്ങളുടെ സഹോദരങ്ങൾക്കുള്ള സഹായം വിദ്യാർഥികൾ കൈമാറിയത്. ദുരിത ബാധിതർക്കുള്ള ധനസഹായം പീപ്പിൾ ഫൗണ്ടേഷനു വേണ്ടി മാലി ട്രസ്റ്റംഗങ്ങളായ കെ. ഹനീഫ, കെ അബ്ദുൽ വഹാബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
മദ്റസ പ്രധാനാധ്യാപകൻ ടി ആസിഫലി അധ്യക്ഷനായിരുന്നു. ട്രസ്റ്റ് അംഗം കെ അബ്ദുൽ വഹാബ്, അധ്യാപകരായ സി തസ്നീം മുബീൻ, എ കെ അലി സാലിം, ടി ഫാത്തിമ വി ടി സയ്യിദ് മുനവ്വർ, കെ പി ജസീല, ഹസീന, ഫാത്തിമ ബീഗം എന്നിവർ സംസാരിച്ചു.
*ഫോട്ടോ ക്യാപ്ഷൻ :* മലപ്പുറം മൈലപ്പുറം ഹുദ സൺഡേ വിദ്യാർഥികൾ വയനാട് ഉരുൾപ്പെട്ടൽ ദുരിത ബാധിതക്കായി സമാഹരിച്ച ധന സഹായം പീപ്പിൾ ഫൗണ്ടേഷനു വേണ്ടി മാലി ട്രസ്റ്റംഗങ്ങളായ കെ ഹനീഫ്, കെ അബ്ദുൽ വഹാബ് എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.
On Thu, 1 Apr, 2021, 5:35 pm Fraternity Malappuram Mandalam, <malappuramfraternitymandalam@ gmail.com> wrote:
ഗവ. വനിത കോളേജിന് പ്രത്യേക ഊന്നൽ: ഇ. സി. ആയിഷമലപ്പുറം: മലപ്പുറം ഗവ. വനിതാ കോളേജിന് പ്രത്യേക ഊന്നൽ നൽകും എന്ന് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സ്ഥാനാർഥി ഇ. സി. ആയിഷ. വർഷങ്ങളായി തുടരുന്ന അവഗണന അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു എന്നും അവർ പറഞ്ഞു. യൂത്ത് റാലിയിൽ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു അവർ.2015 ലാണ് വനിതാ കോളേജ് നിലവിൽ വരുന്നത്. എന്നാൽ ഇതുവരെ ഒരു സ്ഥിരം കെട്ടിടം നിലവിൽ വരുത്താൻ ഇവിടത്തെ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ഈ വർഷം ഫെബ്രുവരിയിൽ ആണ് പുതിയ കെട്ടിടത്തിൽ തറക്കല്ലിടൽ നടക്കുന്നത്. അഞ്ച് വർഷമായിട്ടും ഒരു സ്ഥിരം കെട്ടിടം നിലവിൽ വരുത്താൻ കഴിയാത്തതിൽ ഇവിടത്തെ വിദ്യാർഥിനി സമൂഹത്തോട് ഭരണാധികാരികൾ മാപ്പ് പറയണം എന്നും അവർ കൂട്ടിച്ചേർത്തു. നസീഹ. പി, റിസ് വ. സി. എച്ച്, നിഹ്‌ല പൂക്കോട്ടൂർ എന്നിവർ സംബന്ധിച്ചു.