വെൽഫെയർ പാർട്ടി.
നിലമ്പൂർ : നാലാം ദിനവും ടീം വെൽഫെയർ വളണ്ടിയർമാർ ബോഡി കണ്ടെത്തുന്ന തിരച്ചിലിലും ജില്ലാ ആശുപത്രിയിലെ ബോഡി പരിചരണത്തിലും സജീവമായ പങ്കാളിത്തം വഹിച്ചു.
മമ്പാട് ഒടായിക്കൽ ഭാഗങ്ങളിൽ ഫയർ റെസ്ക്യു സംഘത്തോടൊപ്പം വോട്ടിറക്കി തിരച്ചിൽ നടത്തി.
സർക്കാർ സംവിധാനങ്ങളോടുകൂടി സഹകരിച്ചാണ് ടീം വെൽഫെയർ വളണ്ടിയർമാർ രക്ഷാപ്രവർത്തനം നടത്തിയത്.
പോത്തുകല്ലിലും നിലമ്പൂരിലും സർവീസ് സെന്ററും ആംബുലൻസ് സർവീസുകളും ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ ക്രോഡീകരിച്ചത്.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി സഫീർ ഷാ, മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ, ശാക്കിർ മോങ്ങം, ഫായിസ് എളമ്പിലാക്കോട്, റെജീന ഇരുമ്പിളിയം, ഹസീന വഹാബ്, ബന്നാ മുതുവല്ലൂർ , സി എം അസീസ്, ഫസൽ തിരൂർക്കാട്, മജീദ് ചാലിയാർ, സവാദ് മൂലപാടം എന്നിവർ നേതൃത്വം നൽകി.