ജോൺസൺ ചെറിയാൻ.
വയനാട് ഉരുൾപൊട്ടൽ ലോക്സഭയിൽ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
70 ലധികം ആളുകൾ മരിച്ചു. മുണ്ടക്കൈ ഗ്രാമം ഒലിച്ചൂപോയി. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാൻ കൂടുതൽ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഈ വിഷയത്തിൽ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.