ശ്രീകുമാർബാബു ഉണ്ണിത്താൻ.
ചിക്കാഗോ: നാല് പതിറ്റാണ്ടില്‍ അധികമായി ചരിത്രപാരമ്പര്യത്തിന്‍റെ പൊന്‍തിടമ്പേറ്റി തലയുയര്‍ത്തി നില്ക്കുന്ന ഫൊക്കാന എന്ന പ്രസ്ഥാനത്തിന്റെ കൊമ്പന്‍ 21-ാം അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍റെ ആഘോഷത്തിളക്കത്തിനു തിരിശീല വീഴുബോൾ അത് തികച്ചും കരുത്തുറ്റ സംഘാടന പാടവത്തിന്‍റെയും കൂട്ടായ സംഘടനാ പ്രവര്‍ത്തനത്തിന്‍റെയും അര്‍ഹിക്കുന്ന അംഗീകാരമാണെന്ന് ഫൊക്കാന ഇലക്ഷനിൽ കാണാൻ സാധിച്ചത് . ഡ്രീ ടീമിന് തിളക്കമാര്‍ന്ന വിജയത്തിന് ചുക്കാന്‍ പിടിച്ചവരില്‍ ഒരാളായി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് ഫൊക്കാനയുടെ 2024-26-ലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടായി ചിക്കാഗോയില്‍ നിന്നുള്ള പ്രവീണ്‍ തോമസ് തന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും ഈയവസരത്തില്‍ അറിയിക്കുന്നു.
എനിക്കു മുമ്പും ഈ സംഘടനയ്ക്ക് നേതൃത്വം നല്കിയ മഹാരഥന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത നേതൃപാടവം മുഖമുദ്രയാക്കി അര്‍പ്പണബോധത്തോടും കഠിനാദ്ധ്വാനത്തോടും കൂടി ഒന്നിച്ചു പ്രവര്‍ത്തിച്ച സജിമോന്‍ ആന്‍റണി നേതൃത്വം നല്കിയ ഡ്രീം ടീം കാഴ്ചവെച്ചത് ഒരു ചരിത്രവിജയമാണ്.
കഴിഞ്ഞകാലങ്ങളില്‍ ഈ സംഘടനയോടൊപ്പം ഒരു സാധാരണ പ്രവര്‍ത്തകനായും ഒരു സന്തത സഹചാരിയായും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നടത്തി വിജയിപ്പിച്ച പാരമ്പര്യം ഉണ്ട് . പ്രളയകാലത്തും കോവിഡ് കാലത്തും ഫൊക്കാന നേതൃത്വവുമായി കൂടെനിന്നു പ്രവര്‍ത്തിച്ചു ,ടീം അംഗമായി സംഘാടനപാടവത്തിന്‍റെ ചൂടും ചൂരും മനസ്സിലാക്കുവാന്‍ എന്നെ സഹായിച്ച എല്ലാ ഫൊക്കാന പ്രവര്‍ത്തകരെയും ഒരിക്കല്‍ക്കൂടി കൃതജ്ഞതയോടെ സ്മരിക്കുന്നു. പ്രത്യേകിച്ച് ചിക്കാഗോയില്‍ എന്നെ സപ്പോര്‍ട്ട് ചെയ്ത നേതാക്കന്മാരായ ജെയ്ബു കുളങ്ങര (മുന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്), ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് (മുന്‍ ആര്‍വിപി), സന്തോഷ് നായര്‍ (ആര്‍വിപി) കൂടാതെ ചിക്കാഗോയില്‍ നിന്നുള്ള ലോക്കല്‍ അസോസിയേഷന്‍റെ പ്രസിഡണ്ടുമാരായി സപ്പോര്‍ട്ട് ചെയ്ത ജെസ്സി റിന്‍സി (സിഎംഎ), സുനീന മോന്‍സി (ഐഎംഎ), സൈമണ്‍ പള്ളിക്കുന്നേല്‍ (യുഎംഎ), ബിജി എടാട്ട് (കേരളൈറ്റ്), ആന്‍റോ കവലയ്ക്കല്‍ (കേരള), മിഡ്വെസ്റ്റിന്‍റെ റോയി നെടുഞ്ചിറ എന്നിവരോടുള്ള പ്രത്യേക നന്ദി അറിയിക്കുന്നു. ഡ്രീം ടീമിന്‍റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള എല്ലാ സ്വപ്ന പദ്ധതികള്‍ക്കും തുടര്‍ന്നും നിങ്ങളുടെ സഹായവും സഹകരണവും ഉണ്ടാകണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.