പി പി ചെറിയാൻ.
ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസ് ,ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ സംയുക്തമായി സ്കൂൾ സപ്ലൈ ഡ്രൈവ് സംഘടിപ്പിക്കുന്നു .
ജൂലൈ 20 – ആഗസ്ത് 10 വരെ വാട്ടർ ബോട്ടിലുകൾ (പുനരുപയോഗിക്കാവുന്നത്)* ബൈൻഡറുകൾ * നോട്ട്ബുക്കുകൾ * ക്രയോൺസ് * ഡിവൈഡർ ടാബുകൾ (കോളേജ് / വൈഡ് ലീഫുകൾ * റൂൾഡ് ലീഫുകൾ) പേനകൾ (കോളേജ്/വൈഡ്-റൂൾ) * പേപ്പർ ക്ലിപ്പുകൾ 食 പെൻസിലുകൾ * ഹൈലൈറ്ററുകൾ * പെൻസിൽ കേസ് * കോമ്പോസിഷൻ ബുക്കുകൾ * ഷാർപ്പി മാർക്കറുകൾ * ലഞ്ച് ബാഗുകൾ കേരള അസോസിയേഷൻ ഓഫീസിൽ ഡ്രോപ്പ് ( 3821 3821 ബ്രോഡ്‌വേ BLVD ഗാർലൻഡ്, ടെക്സാസ് ) ചെ യാവുന്നതാണ്.
സാം റഥർഫോർഡ് എലിമെൻ്ററി സ്കൂൾ മെസ്‌ക്വിറ്റിലുള്ള വിദ്യാർത്ഥികൾക്കാണ് ലഭിച്ച സാധനങ്ങൾ വിതരണം ചെയ്യുക . ഡാളസിലെ സന്മനസ്സുള്ള എല്ലാവരും കേരള അസോസിയേഷൻ ഓഫ് ഡാളസ് ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന ഈ സദുദ്യമത്തിൽ സഹകരിക്കണമെന്ന് പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അഭ്യർത്ഥിച്ചു.
“സ്കൂൾ സപ്ലൈ ഡ്രൈവിൽ ചേരുക, ഈ യുവമനസ്സുകളുടെ ശോഭനമായ ഭാവിയിലേക്ക് സംഭാവന ചെയ്യുക”. കൂടുതൽ വിവരങ്ങൾക്ക്
സോഷ്യൽ സർവീസ് ഡയറക്‌ടർ ജെയ്‌സി ജോർജ്ജ് 469-688-2065 * ബന്ധപെടണമെന്നു സെക്രട്ടറി മൻജിത് കൈനിക്കര അഭ്യർത്ഥിച്ചു .