Monday, December 2, 2024
HomeKeralaപെരിന്തൽമണ്ണ - അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട ബൈപ്പാസ് നിർമ്മാണം വൈകിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് സർക്കാർ വ്യക്തമാക്കണം .

പെരിന്തൽമണ്ണ – അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട ബൈപ്പാസ് നിർമ്മാണം വൈകിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് സർക്കാർ വ്യക്തമാക്കണം .

റസാഖ് പാലേരി.

പെരിന്തൽമണ്ണ : കേരളത്തിലെ സുപ്രധാന പാതകളിൽ ഒന്നായ ദേശീയപാത 966 (213) യിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷൻ മുതൽ അങ്ങാടിപ്പുറം ടൗൺ വരെയുള്ള ഭാഗങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവിക്കുകയും മണിക്കൂറുകളോളം കുരുങ്ങിക്കിടക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അതിന് ശാശ്വത പരിഹാരം എന്നുള്ളത് ഓരോടംപാലം – മാനത്തുമംഗലം ബൈപ്പാസ് നിർമിക്കുക എന്നുള്ളത് മാത്രമാണന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. ‘ഓരോടംപാലം – മാനത്തുമംഗലം ബൈപ്പാസിന് എന്താണ് സർക്കാരേ തടസ്സം’ എന്ന തലക്കെട്ടോട്കൂടി വെൽഫെയർ പാർട്ടി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ പ്രചരണ പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2010ൽ ഭരണാനുമതി ലഭിക്കുകയും 10 കോടി അനുവദിച്ച് അലൈൻമെന്റ് ഫിക്‌സ് ചെയ്ത് സർവേ പൂർത്തീകരിച്ച് സർവേ കല്ലുകൾ നാട്ടുകയും ചെയ്ത പദ്ധതി ഭരണകൂടത്തിന്റെ അവഗണന മൂലം നടപ്പിലാകാതെ കിടക്കുകയാണ്. ജില്ലയിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകൾ സ്ഥിതിചെയ്യുന്നത് പെരിന്തൽമണ്ണയിലേക്കുള്ള ആംബുലൻസുകൾ അടക്കം ഗതാഗതകുരുക്കിൽപ്പെട്ട് നിരവധി ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. പഠനവും ജോലിക്കുമടക്കം പോകുന്ന യാത്രക്കാർ വാഹനത്തിൽ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വ്യത്യസ്ത സമയങ്ങളിൽ വെൽഫെയർ പാർട്ടി ശക്തമായ സമരവുമായി മുന്നോട്ടു പോയിട്ടുണ്ട്. കൂടുതൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും റസാഖ് പാലേരി പറഞ്ഞു.
പ്രചരണ പോസ്റ്റർ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡണ്ട് മുഹമ്മദലി തിരൂർക്കാടടിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ സെക്രട്ടറിമാരായ ഖാദർ അങ്ങാടിപ്പുറം, ആരിഫ് ചുണ്ടയിൽ, മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് കെ പി, മുഖീമുദ്ദീൻ സി എച്ച്, ദാനിഷ് മങ്കട, അഷ്റഫ് കുറുവ, സൈതാലി വലമ്പൂർ, ശിഹാബ് തിരൂർക്കാട്, സാബിറ തിരൂർക്കാട്, ജമാലുദ്ദീൻ മങ്കട തുടങ്ങിയവർ പങ്കെടുത്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments