ജോൺസൺ ചെറിയാൻ.
അട്ടപ്പാടി ആദിവാസി മേഖലയിലെ കുട്ടികൾക്ക് പതിവ് തെറ്റാതെ നടൻ മമ്മൂട്ടിയുടെ പഠനസഹായം. താരം ചെയർമാനായ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ 10 വർഷമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. കുലുക്കൂർ ഗവ ട്രൈബൽ എൽ പി സ്‌കൂൾ, കാവുണ്ടിക്കൽ ജി ടി എൽ പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് ഇത്തവണ നടൻ മമ്മൂട്ടിയുടെ സഹായമെത്തിയത്. കഴിഞ്ഞ 10 വർഷമായി അട്ടപ്പാടിയിലെ 600 ഓളം കുട്ടികൾക്ക് സംഘടന പഠന സഹായം എത്തിച്ചിട്ടുണ്ട്.