ജോൺസൺ ചെറിയാൻ.
120ലേറെ പേരുടെ മരണത്തിനിടയാക്കിയ ഹാഫ്റസ് ദുരന്തവുമായി ബന്ധപ്പെട്ട എഫ്ഐആറിൽ വിവാദ ആൾദൈവം ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്താത്തത്തിൽ വിമർശനം ശക്തമാകുന്നു. ആൾദൈവം ഭോലെ ബാബാ എന്ന സൂരജ് പാൽ നാരായണൻ ഹരിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ ഉത്തർപ്രദേശ് പൊലീസ് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ആൾദൈവത്തിന്റെ സത്സംഗ പരിപാടിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നൂറിലേറെ പേർ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായത്. എന്നാൽ കേസിൽ ആൾദൈവത്തിനെ പ്രതിചേർക്കാൻ തക്ക വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് ഉത്തർപ്രദേശ് പൊലീസിന്റെ വിശദീകരണം.