Friday, November 29, 2024
HomeKeralaഅധികബാച്ചുകൾ അനുവദിക്കണം വിദ്യാർത്ഥികളും -രക്ഷിതാക്കളും കലക്ട്രേറ്റ് പടിക്കൽ ഉപവസിക്കും.

അധികബാച്ചുകൾ അനുവദിക്കണം വിദ്യാർത്ഥികളും -രക്ഷിതാക്കളും കലക്ട്രേറ്റ് പടിക്കൽ ഉപവസിക്കും.

ഫ്രറ്റേണിറ്റി.

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയിൽ അധിക ബാച്ചുകൾ ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും – രക്ഷിതാക്കളും നാളെ കലക്ട്രോറ്റ് പടിയിൽ ഉപവാസ സമരം സംഘടിപ്പിക്കും.
വിദ്യാഭ്യാസ-ആരോഗ്യ- ഗതാഗത- വ്യാവസായിക മേഖലയിലടക്കം മലപ്പുറത്തോടുള്ള വികസന രംഗത്തെ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ പ്രഖ്യപിക്കപ്പെട്ട അനിശ്ചിതകാല പ്രക്ഷോഭമാണ് മലപ്പുറം മെമ്മോറിയൽ.
ആദ്യ ഘട്ടത്തിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലബാറിലെ വിദ്യാർത്ഥികളുടെ ന്യായമായ ആവിശ്യങ്ങളെ അവഗണിച്ച് മുന്നോട്ട് പോകുന്ന ഇടതുപക്ഷ സർക്കാറിനെതിരെ ഏഴ് ഘട്ടങ്ങളിലായി വിവിധ സമരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
 പ്രകടന പത്രികയിൽ പോലും സർക്കാർ അംഗീകരിച്ച മലബാർ വിദ്യാഭ്യാസ പ്രതിസന്ധിയിൽ കള്ള കണക്കുകൾ കാണിച്ച് ഒഴിഞ്ഞുമാറാൻ ശ്രമിച്ച വിദ്യാഭ്യസമന്ത്രിക്കും സർക്കാറിനും അവസാനം മലപ്പുറത്തെ സീറ്റ് പ്രതിസന്ധി അംഗീകരിക്കുന്നതിന് വരെ ഫ്രറ്റേണിറ്റിയുടെ സമരങ്ങൾ കാരണമായി.
മലപ്പുറം ജില്ലയിലെ 20 ഹൈസ്കൂളുകൾ ഹയർസെക്കൻഡറി സ്കൂൾ ആക്കി മാറ്റണമെന്നും 19 എയ്ഡഡ് സ്കൂളുകളിൽ രണ്ടു ബാച്ചുകൾ മാത്രമാണുള്ളത് അവിടെ കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്നും ഫ്രറ്റേണിറ്റി മുവ്മെൻ്റ് ആവശ്യപ്പെട്ടു.
ഇഷ്ട കോഴ്സിനും സ്കൂളിലും ലഭിക്കാത്തത് കാരണം 7056 വിദ്യാർഥികൾ അഡ്മിഷൻ എടുക്കാതെ പുറത്തു നിൽക്കുന്നവരെ സപ്ലിമെൻററി അലോട്ട്മെൻറ് പരിഗണിക്കണം എന്നും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ:
 ബാസിത് താനൂർ (ഫ്രറ്റേണിറ്റി മൂവ്മെന്റ്,ജില്ലാ ജനറൽ സെക്രട്ടറി)
വി.ടി.എസ് ഉമ്മർ തങ്ങൾ ( ഫ്രറ്റേണിറ്റി മൂവ്മെന്റ്,ജില്ലാ വൈസ് പ്രസിഡന്റ്)
 ഷാറൂൺ അഹമ്മദ് (ഫ്രറ്റേണിറ്റി മൂവ്മെന്റ്, ജില്ലാ സെക്രട്ടറി)
 ഫായിസ് എലാങ്കോട് ( ഫ്രറ്റേണിറ്റി മൂവ്മെന്റ്,ജില്ലാ സെക്രട്ടറി )
റമീസ് ചാത്തല്ലൂർ,സാബിക്ക് വെട്ടം (ഫ്രറ്റേണിറ്റിജില്ലാ സെക്രട്ടറിയേറ്റ് അംഗം).
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments