സെബാസ്റ്റ്യൻ ആൻ്റണി.
ന്യൂ ജേഴ്‌സി: കാർവിങ് മൈൻഡ്‌സ് അവതരിപ്പിക്കുന്ന “ആത്മ സംഗീതം” ഗാനസന്ധ്യ നോർത്ത് അമേരിക്കയിലും, കാനഡയിലും 2024, സെപ്റ്റംബർ/ ഒക്ടോബർ മാസങ്ങളിൽ സ്റ്റേജ് ഷോയുമായി എത്തുന്നു.
ചലച്ചിത്ര- ടെലിവിഷൻ രംഗത്ത് ഏറ്റവും മികവുറ്റ കലാ പ്രതിഭകൾ മാറ്റുരക്കുന്ന, ക്രിസ്തീയ ഗാനസന്ധ്യയിൽ, വിവിധ ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങളുടെ ആലാപനം, കേരളസംസ്ഥാന ചലച്ചിത്രപുരസ്കാര ജേതാവ്, ഏറ്റവും മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാർഡ് ജേതാവ്, ചലച്ചിത്ര രംഗത്തെ ഏറ്റവും തിരക്കേറിയ യുവ ഗായകൻ സുധീപ് കുമാർ, സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞ മലയാളത്തിൻറെ വാനമ്പാടി, മലയാളികളുടെ പൊന്നോമന പാട്ടുകാരി ശ്രേയ ജയദീപ്, സരിഗമപ റിയാലിറ്റി ഷോയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ലിബിൻ സ്കറിയ, മലങ്കരയുടെ സ്വർഗീയ ഗായകൻ റോയ് പുതൂർ എന്നിവർ ഒരുമിക്കുന്നു.
അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്ച്ചവയ്ക്കുന്ന “കാർവിങ് മൈൻഡ്‌സ് എന്റർറ്റൈൻമെന്റ്” ഒരിക്കൽകൂടി “ആത്മ സംഗീതം”ഗാനസന്ധ്യ എന്ന ദൃശ്യ ശ്രവ്യ വിസ്മയവുമായി എത്തുന്നു. തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയായിരിക്കും ഷോ അരങ്ങേറുക.
“ആത്മ സംഗീതം”ഗാനസന്ധ്യയിൽ, 38 വർഷത്തെ സംഗീത അനുഭവപരിചയമുള്ള സന്തോഷ് സാമുവൽ എന്ന് അറിയപ്പെടുന്ന ജേക്കബ് സാമുവൽ ആയിരിക്കും ബാസ് ഗിറ്റാറിസ്റ്റ്. അന്തരിച്ച ബാലഭാസ്കറിൻ്റെ സംഗീത ട്രൂപ്പിൽ സ്ഥിരം അംഗമായിരുന്നു ഇദ്ദേഹം കെസ്റ്ററിനൊപ്പം യുഎസ്എയിൽ വിവിധ സംഗീത നിശകളിൽ നിറസാന്നിധ്യമായിരുന്നു. ഫ്ലവേവേഴ്സ് ടോപ് സിംഗറിന്റെ കുട്ടിപ്പാട്ടുകാരുടെ പ്രിയ ലോനപ്പൻ പിള്ള, “ലിനു ലാൽ” ആണ് ഡ്രമ്മർ. പ്രശസ്ത കീബോർഡ് വാദ്യവിദക്തൻ ലിജോ എന്നിവരാണ് ഷോയുടെ മുഖ്യ ആകർഷണം.
“ആത്മ സംഗീതം”ഗാനസന്ധ്യയിൽ ശബ്ദ നിയന്ത്രണം അമേരിക്കയിലും മറ്റു വിവിധ രാജ്യങ്ങളിലും മ്യൂസിക് ഷോകളിൽ പ്രശസ്തനായ സൗണ്ട് എഞ്ചിനിയർ നയിക്കും.
പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയും കൊണ്ട് ഒട്ടേറെ പുതുമകളാണ് “ആത്മ സംഗീതം”ഗാനസന്ധ്യയിൽ ലൂടെ ഇക്കുറിയും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
ആര്‍ദ്രസ്‌നേഹത്തിന്റെ സാന്ത്വനസ്പര്‍ശമായി നമ്മുടെ മനസ്സുകളില്‍ ആത്മീയ ഉണര്‍വ് നേടുവാനും, വിശ്വാസ ചൈതന്യത്തെ നിറയ്ക്കുവാനും സഹായിക്കുന്ന “ആത്മ സംഗീതം” ഗാനസന്ധ്യ ക്രിസ്തീയ മെഗാഷോ 2024 , വൈവിധ്യമാര്‍ന്ന ആലാപന മാധുരിയിലൂടെ പ്രേക്ഷകര്‍ക്ക് ഭക്തിയുടെ സവിശേഷമായ ശ്രവ്യാനുഭവം പകരും എന്നതില്‍ സംശയമില്ല.
നാഷണൽ സ്പോൺസേർസ് ഹെഡ്ജ് ബ്രോക്കറേജ്, ജോയ് ആലുക്കാസ് ആൻഡ് സ്കൈപാസ്സ് .
കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റിനും, സ്പോൺസർഷിപ്പിനുമായി താഴെപറയുന്നവരുമായി ബന്ധപ്പെടുക.