Monday, November 25, 2024
HomeKeralaകടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടൽ ഭിത്തി സ്ഥാപിക്കണം .

കടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടൽ ഭിത്തി സ്ഥാപിക്കണം .

വെൽഫെയർ പാർട്ടി.

കടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടൽ ഭിത്തി സ്ഥാപിക്കണമെന്ന് വെൽഫെയർ ജില്ല ജനറൽ സെക്രട്ടറി കെ.വി.സഫീർ ഷാ പ്രസതാവിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കടലാക്രമണം ഉണ്ടായ പാലപ്പെട്ടി അജ്മേർ നഗർ, ബീച്ച്,തണ്ണിത്തുറ, വെളിയങ്കോട് പത്തുമുറി, എന്നീ പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു വെൽഫയർ പാർട്ടി പ്രവർത്തകരോടൊപ്പം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
തീരമേഖലയിലെ വീടുകളിലേക്ക് വെള്ളം കയറിയത് മൂലവും കടലാക്രമണ ഭീഷണി നിലനിൽക്കുന്നതിനാലും 50 ഓളം കുടുംബങ്ങൾ ബന്ധുവീട്ടിലേക്ക് കടൽ ഭിത്തി ഇല്ലാത്തത് മൂലമാണ് വീട്ടുകളിലേക്ക് വെള്ളം കയറിയത്.പത്തുമുറി മുതൽ കാപ്പിരിക്കാട് 4 കിലോമീറ്റർ നീളത്തിലാണ് ഭിത്തി തകർന്നു കിടക്കുന്നത്.
രാത്രി സമയങ്ങളിൽ കടൽ ശക്തമാകുന്നതിനോടൊപ്പം കാറ്റും വീശിയടിക്കുന്നതിനാൽ തീരദേശവാസികൾ ആശങ്കയോടെയാണ് കഴിയുന്നത്.
കടലാക്രമണത്തെ പ്രതിരോധിക്കാൻ സർക്കാർ വകയിരുത്തിയ 10 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിന്റെ നടപടികൾ ആരംഭിക്കാത്തതിലും കെട്ടിയ കടൽഭിത്തി നിർമാണം ശാസ്ത്രീയവും ശാശ്വത്വവുമായ രീതിയിൽ നിർമിക്കാത്തതിലും
പ്രതിഷേധിച്ച് നാട്ടുക്കാരെ സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി സമരത്തിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
തീരദേശത്ത് നിന്ന് വീടും ഭൂമിയും ഒഴിഞ്ഞ് നൽകാൻ സർക്കാർ നടപ്പാക്കിയ പുനർഗേഹം പദ്ധതി നൽകുന്ന നഷ്ടപരിഹാര തുക അപര്യപ്തമാണ്. കേവലം 10 ലക്ഷം രൂപക്ക് സ്ഥലം വാങ്ങി വീട് വെക്കാൻ കഴിയാത്തതിനാൽ ആളുകൾക്ക് മാറി താമസിക്കാൻ കഴിയുന്നില്ല. പല വീടുകളും പാതി വഴിയിൽ നിൽക്കുകയാണ്. അതിന് പുറമെ പല കുടുംബങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ പോലും ഉൾപ്പെട്ടിട്ടില്ല. ഇതിലെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അന്വേഷിക്കണം.
ഒരോ കടലാക്രമണ സമയത്തും കടൽ ഭിത്തി നിർമാണം ആരംഭിക്കുമെന്ന് വാഗ്ദനം മാത്രം നൽകി തീരദേശവാസികളെ വഞ്ചിക്കുന്ന പണി നന്ദകുമാർ MLA അടക്കമുള്ളവർ നിർത്തിവെക്കണം.
ഈ വാഗ്ദാനമല്ലാതെ കടപ്പുറത്ത് ഒരു കല്ല് പോലും ഇട്ടിട്ടില്ലെന്നും താൽക്കാലികമായി ഷെൽട്ടറോ വാടകയോ നൽകുന്നില്ലെന്നും
തീരദേശവാസികൾ നേതാക്കളോട് പരാതി പറഞു.
ജില്ലാ വൈസ് പ്രസിഡന്റ് വഹാബ് വെട്ടം
മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ പൊന്നാനി, സി വി ഖലീൽ, നൗഷാദ് യാഹൂ, മുസ്തഫ, സുലൈമാൻ, ഹംസ, സുബൈദ, മൈമൂന, മജീദ് പാലപ്പെട്ടി എന്നിവർ പങ്കെടുത്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments