Sunday, December 1, 2024
HomeNewsയൂറോ കപ്പില്‍ ആദ്യമായി ഓസ്ട്രിയ പ്രീ ക്വാര്‍ട്ടറില്‍.

യൂറോ കപ്പില്‍ ആദ്യമായി ഓസ്ട്രിയ പ്രീ ക്വാര്‍ട്ടറില്‍.

ജോൺസൺ ചെറിയാൻ.

യൂറോ കപ്പ് ഗ്രൂപ്പ് ഡി ചാമ്പ്യന്‍മാരായി പുതുചരിത്രമെഴുതി ഓസ്ട്രിയ പ്രീക്വാര്‍ട്ടറില്‍. നെതര്‍ലന്‍ഡ്‌സിനെ 3-2 എന്ന സ്‌കോറില്‍ തകര്‍ത്താണ് ഓസ്ട്രിയ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പോളണ്ടുമായി സമനില വഴങ്ങി ഫ്രാന്‍സ് രണ്ടാം സ്ഥാനത്ത് എത്തി പ്രീക്വാര്‍ട്ടര്‍ കളിക്കാനെത്തും. തീര്‍ത്തും ആവേശകരമായിരുന്നു നെതര്‍ലാന്‍ഡ്‌സ്-ഓസ്ട്രിയ പോര്. ഗോളും മറുപടിഗോളുമായി മുന്നേറിയ മത്സരത്തില്‍ ആദ്യം ഗോള്‍ കണ്ടെത്തിയത് നെതര്‍ലാന്‍ഡ്‌സ് ആയിരുന്നു. നെതര്‍ലാന്‍ഡ്‌സിന്റെ ഡോണിയല്‍ മലന്‍ വഴി ലഭിച്ച സെല്‍ഫ് ഗോള്‍ ഓസ്ട്രിയക്ക് ഊര്‍ജ്ജം പകര്‍ന്നു. 59-ാം മിനിറ്റിലും 80-ാം മിനിറ്റിലും ഓസ്ട്രിയ ഡച്ചുകാരുടെ വല കുലുക്കി. മറുവശത്ത് 47, 75 മിനുറ്റുകളിലായിരുന്നു നെതര്‍ലാന്‍ഡ്‌സ്് ഗോളുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments