ഫ്രറ്റേണിറ്റി.
മലപ്പുറം: മലബാറിലെ ഹയർ സെക്കണ്ടറി സീറ്റ് വിഷയത്തിൽ നേരത്തെ സർക്കാർ നിയോഗിച്ച കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ടും പൊതുവിദ്യഭ്യസഡയറക്ടറുടെ റിപ്പോർട്ടും പൂഴ്ത്തിവെച്ചപോലെയുള്ള പ്രഹസനമാകരുത് ഇപ്പോൾ പ്രഖ്യാപിച്ച രണ്ടംഗ കമ്മീഷനെന്ന് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പഠനങ്ങൾ വസ്തു നിഷ്ഠവും സത്യസന്ധവുമായിരിക്കണമെന്നും കള്ളകണക്കുകൾ കൊണ്ട് ഇതുവരെ തുടർന്ന വിദ്യാർത്ഥി വഞ്ചന തുടരാൻ സർക്കാറും മന്ത്രിയും ശ്രമിച്ചാൽ ബഹുജനസമരങ്ങൾ മലബാറിലും മലപ്പുറത്തും കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു.