ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം. ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് യൂണിറ്റിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 3.50ഓടെയാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് കൂനയായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. കൊച്ചുവേളി ഇൻഡസ്ട്രിയൽ ഫാക്ടറിയ്ക്ക് അടുത്തുള്ള പവർപാക്ക് പോളിമേഴ്സ് എന്ന പ്ലാസ്റ്റിക് റീസൈക്കിൾ കമ്പനിയിലാണ് തീ പടർന്നത്. 25 ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.