സെക്കോമീഡിയപ്ലസ്.
ദോഹ. രാഷ്ട്രീയ സാമൂഹ്യ പരിസരങ്ങള്‍ മനുഷ്യരെ കമ്പാര്‍ട്ടുമെന്റുകളാക്കുകയും ബന്ധങ്ങളുടെ ഊഷ്മളത അനുദിനം ദുര്‍ബലമാവുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ ഏകമാനവികതയുടെ സന്ദേശം ഉദ്‌ഘോഷിക്കുകയെന്നത് ഏറെ പ്രധാനമാണെന്നും പെരുന്നാള്‍ നിലാവിലൂടെ ഈ ആശയമാണ് അടയാളപ്പെടുത്തുന്നതെന്നും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ വൈസ് ചെയര്‍മാനും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. ഗ്‌ളോബല്‍ ബഷീര്‍ അരിമ്പ്ര അഭിപ്രായപ്പെട്ടു. ഇടപ്പള്ളി ഹൈദറാബാദി കിച്ചണില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ ഇന്ത്യയിലെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷങ്ങള്‍ മാനവികതയുടെയും സംസ്‌കാരത്തിന്റേയും നിദര്‍ശനങ്ങളായി മാറുകയും പരസ്പരം ചേര്‍ത്തുപിടിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമ്പോഴാണ് സമൂഹത്തില്‍ ഐക്യവും ഒരുമയുമുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ ലോക കേരള സഭ അംഗവും പ്രവാസി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും വ്യവസായിയുമായ സിദ്ധീഖ് ഹസന്‍ പള്ളിക്കര പെരുന്നാള്‍ നിലാവിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രവാസികളുടെ സന്ദേശങ്ങളും ചിന്തകളും പെരുന്നാള്‍ നിലാവിനെ കൂടുതല്‍ സവിശേഷമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചലചിത്ര നടനും ഹൈദറാബാദി കിച്ചണ്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. വി.എം. റിയാസ്, പ്രവാസി സംരംഭ ഡോ. ശൈല സിറാജുദ്ധീന്‍, സിജിയുടെ മുതിര്‍ന്ന നേതാവ് ഹാജി കെ.വി.അബ്ദുല്ലക്കുട്ടി, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ആഗോള വാര്‍ത്ത എഡിറ്റര്‍ മുജീബ് റഹ് മാന്‍ കരിയാടന്‍,ടോയ് കഫേ സിഇഒ ഉബൈദ് എടവണ്ണ, ഐദി ഊദ് ഗ്‌ളോബലൈസേഷന്‍ മാനേജിംഗ് ഡയരക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലി എന്നിവര്‍ സംസാരിച്ചു.
മീഡിയ പ്‌ളസ് സിഇഒ യും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.