ജോൺസൺ ചെറിയാൻ.
സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരുക്കേറ്റു. ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയിൽ മടങ്ങിയെത്തി.