Thursday, November 28, 2024
HomeKeralaഹാദിറുഷ്ദമാർ ആവർത്തിക്കാതിരിക്കാൻ നാം മൗനം വെടിയുക തന്നെ വേണം.

ഹാദിറുഷ്ദമാർ ആവർത്തിക്കാതിരിക്കാൻ നാം മൗനം വെടിയുക തന്നെ വേണം.

അജ്മൽ തോട്ടോളി.

രണ്ടാംഘട്ട അലോട്ട്മെൻ്റ് പ്രഖ്യപിക്കപെട്ടു. സ്ഥിരപ്രവേശനത്തിനും, താൽകാലിക പ്രവേശനത്തിനും രക്ഷിതാക്കളോടൊപ്പം തൻ്റെ കൂട്ടുകാരികൾ പോകുമ്പോൾ ആരുമറിയാതെ നീറുന്ന മനസ്സ് ഹാദിറുഷ്ദയിലുണ്ടായിരുന്നു.എൻ്റെ കൂട്ടുകാരി മരണം വരിക്കാൻ കാരണംപ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തതാണെന്ന് സഹപാഠി തന്നെ തുറന്ന് പറയുന്നുണ്ട്.
കളിയും, ചിരിയും, കുസൃതിയും, കുറുമ്പും വിട്ടുമാറാത്ത മകളുടെ ഓമനത്തം അകാലത്തിൽ നഷ്ടപെടുമ്പോൾ ആ മാതാപിതാക്കൾ മാത്രമല്ല നെടുവീർപ്പിടുന്നത് ഒരു ജില്ല കൂടിയാണ്.
യാഥാർത്യത്തെ അംഗീകരിക്കാൻ മടിക്കാണിക്കുന്ന, അന്യായങ്ങൾക്ക് വാദം ചമക്കുന്ന സർക്കാർ ഇന്നലെയും നിയമസഭയിൽ പറഞ്ഞത് മലപ്പുറത്തുകാർക്ക് ആവശ്യത്തിലധികം സീറ്റുണ്ടെന്നാണ്.
നമ്മുടെ മക്കൾ ബുദ്ധിയുള്ളവരാണ്, ഉയർന്ന സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ ഇഛാശക്തിയുള്ളവരാണ്. പക്ഷെ നാടുഭരിക്കുന്നവരുടെ കള്ളങ്ങൾക്ക് മുമ്പിൽ അവർ തോറ്റ് പോകുകയാണ്.
യാദൃശ്ചികമായി ജീവിതത്തിലേക്ക് വന്ന ആശുപത്രിവാസം മത്സരത്തിൽ മറ്റുള്ളവരോടൊപ്പം ഓടിയെത്തുന്നതിൽ നേരിയ ശതമാനത്തിൽ പിന്നാക്കം പോകാൻ കാരണമായി.
അവൾക്കറിയാമായിരുന്നു.ഈ  ചെറിയ ശതമാനത്തിൻ്റെ കുറവും എൻ്റെ പ്ലസ് വൺ പ്രവേശനത്തിന് വലിയ തടസ്സമാകുമെന്ന്.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി സംവരണം ചെയ്യപ്പെട്ട മലപ്പുറത്തെ കുട്ടികൾകളുടെ അവസ്ഥ എന്നും ഇതു തന്നെയാണ്.
മുഴുവൻ എ -പ്ലസ് കാർ പോലും അഡ്മിഷന് വേണ്ടി അലയുമ്പോൾ നിരാശയിലേക്കും ആത്മാഹുതിയിലേക്കും നമ്മുടെ മക്കൾ എടുത്തെറിയപെടുന്നതല്ല. കൊണ്ട് പോയി തള്ളിയിട്ടതാണ്.ഈ സ്പോൺസേഡ് കൊലപാതകത്തിൻ്റെ ഉത്തരവാദികൾ സർക്കാർ തന്നെയാണ്.
സർക്കാർ നിസ്സംഗതയിൽ വിദ്യാഭ്യാസ സാധ്യതകൾ അടയുമ്പോൾ ഹാദിറുഷ്ദയെ പോലുള്ള രക്ത സാക്ഷികൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ.
അവസാനമില്ലാത്ത നീതികേടിനും വിവേചനത്തിനുമെതിരെ പ്രതികരിക്കേണ്ടത് നമ്മൾ ഓരോ മലപ്പുറത്ത് കാരൻ്റെയും ബാധ്യതയാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments