Monday, December 2, 2024
HomeNew Yorkഗാസ വെടിനിർത്തൽ പ്രമേയത്തിന് യുഎൻ സുരക്ഷാ കൗൺസിൽ അംഗീകാരം നൽകി.

ഗാസ വെടിനിർത്തൽ പ്രമേയത്തിന് യുഎൻ സുരക്ഷാ കൗൺസിൽ അംഗീകാരം നൽകി.

പി പി ചെറിയാൻ.

ന്യൂയോർക് :ഗാസ  വെടിനിർത്തൽ പ്രമേയത്തിന് യുഎൻ സുരക്ഷാ കൗൺസിൽ അംഗീകാരം നൽകി.യുഎസിൻ്റെ നേതൃത്വത്തിലുള്ള പ്രമേയം ശത്രുത അവസാനിപ്പിക്കാൻ ഹമാസിനും ഇസ്രായേലിനുമെതിരെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.

തിങ്കളാഴ്ച ഗാസ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള യുഎസ് പ്രമേയത്തിന് യുഎൻ സുരക്ഷാ കൗൺസിൽ അംഗീകാരം നൽകി, ഈ നടപടിയെ അനുകൂലിച്ച് 14-ന് പേർ വോട്ട് ചെയ്തു.റഷ്യവോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു

ഹമാസിനെയും ഇസ്രയേലിനെയും യുദ്ധം അവസാനിപ്പിക്കാനുള്ള പാതയിൽ ധാരണയിലെത്തിക്കുന്നതിനുള്ള ഏറ്റവും പുതിയ അന്താരാഷ്ട്ര സമ്മർദ്ദ തന്ത്രമാണ് പ്രമേയം.പ്രമേയത്തിലെ നിർദ്ദേശം പ്രസിഡൻ്റ് ജോ ബൈഡൻ മെയ് 31 ന് പ്രഖ്യാപിച്ച വെടിനിർത്തൽ നിർദ്ദേശത്തിൽ മൂന്ന് ഘട്ടങ്ങൾ ഉൾപ്പെടുന്നു. ആദ്യത്തെ, ആറാഴ്ചത്തെ ഘട്ടത്തിൽ സമ്പൂർണ വെടിനിർത്തൽ, ചില ബന്ദികളെ മോചിപ്പിക്കുക, തടവുകാരെ കൈമാറുക, മാനുഷിക സഹായത്തിന് പുറമെ പലസ്തീൻ പൗരന്മാരെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കുക എന്നിവ ഉൾപ്പെടുന്നു. ആദ്യഘട്ട ചർച്ചകൾ തുടരുന്നിടത്തോളം വെടിനിർത്തൽ തുടരും.

“വെടിനിർത്തൽ കരാർ ശത്രുതയുടെ ശാശ്വതമായ വിരാമത്തിലേക്കും എല്ലാവർക്കും മികച്ച ഭാവിയിലേക്കും വഴിയൊരുക്കും,” വോട്ടെടുപ്പിന് ശേഷം അവർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments