ജോൺസൺ ചെറിയാൻ.
ഹാട്രിക്ക് ജയവുമായി ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് ഉറപ്പിച്ച ആദ്യ ടീമായി സൗത്ത് ആഫ്രിക്ക. ഗ്രൂപ്പ് ഡിയിലെ മല്‍സരത്തില്‍ ബംഗ്ലാദേശിനോട് നാല് റണ്‍സിനായിരുന്നു സൗത്ത് ആഫ്രിക്കയുടെ വിജയം. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഏയ്ഡന്‍ മാര്‍ക്കറവും സംഘവും നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് എടുക്കാനാണ് സാധിച്ചത്. സമനിലയിലേക്ക് നീങ്ങുമോ എന്ന് തോന്നിച്ച മത്സരത്തില്‍ അവസാന ഓവറില്‍ ബംഗ്ലാദേശിന് 11 റണ്‍സ് എടുക്കാനാകാതെ വന്നതോടെയാണ് ദക്ഷിണാഫ്രിക്കക്ക് വിജയിക്കാനായത്.