ജോയിച്ചന്‍ പുതുക്കുളം.
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജീവിക്കുന്ന ഒരു മലയാളിയുടെ ഉള്ളില്‍ നിറഞ്ഞ, കേരളത്തിലെ യുവാക്കളോടുള്ള നിറഞ്ഞ സ്‌നേഹത്തിന്റെ പ്രതിഭലനമാണ് ‘തന്ത ‘എന്ന ഷോര്‍ട്ട് മൂവി.
ഹെല്‍ത്ത് ആന്‍ഡ് ആര്‍ട്‌സ് യു.എസ്.എയുടെ ബാനറില്‍ നിര്‍മാണവും സംവിധാനവും പ്രധാന വേഷവും പൗലോസ് കുയിലാടാന്‍ കൈകാര്യം ചെയ്യുന്നു. എബി വര്‍ഗീസ് തിരക്കഥ രചിച്ച ഈ ചെറു സിനിമയില്‍ സിനിമ, ടെലിവിഷന്‍ താരം അഞ്ജന അപ്പുക്കുട്ടന്‍, പാര്‍വതി, അവിനാശ്, ജോഹാന്‍ ജോസ് തോമസ്, ജോണ്‍സണ്‍ കനകമല, പ്രവീണ്‍തുടങ്ങി ഒട്ടനവധി താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു.
സ്വപ്ന ജീവികളായ മലയാളി യുവാക്കള്‍ക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കുയിലാടാന്‍ നല്‍കിയിരിക്കുന്നു, അതും തമാശയിലൂടെ.. ഉടന്‍ തന്നെ യു ട്യൂബിലൂടെ ‘തന്ത’ റിലീസ് ചെയ്യും.
പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസ് 2025-ല്‍ അമേരിക്കയില്‍ ചിത്രീകരിക്കാനിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പണിപ്പുരയിലും കുയിലാടന്‍ തന്നെയാണ് മുഖ്യശില്പി.