Friday, December 12, 2025
HomeKeralaശനിയാഴ്ചകളിലെ ആറാം പ്രവൃത്തി ദിനം; തീരുമാനം പുനഃപരിശോധിക്കണം : ടീച്ചേഴ്സ് മൂവ്മെന്റ്.

ശനിയാഴ്ചകളിലെ ആറാം പ്രവൃത്തി ദിനം; തീരുമാനം പുനഃപരിശോധിക്കണം : ടീച്ചേഴ്സ് മൂവ്മെന്റ്.

കസ്റം മലപ്പുറം.

മലപ്പുറം : ശനിയാഴ്ചകൾ ആറാം പ്രവൃത്തി
ദിവസമാകുന്നത് വിദ്യാഭ്യാസ അവകാശ നിയമങ്ങൾക്കും അധ്യാപക ചട്ടങ്ങൾക്കും എതിരാണെന്നും അധ്യാപകരുടെയും കുട്ടികളുടെയും മേൽ അമിതഭാരം കെട്ടിയേൽപിക്കുകയാണെന്നും തീരുമാനത്തിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി പിന്മാറണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
 സർക്കാറിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും പിടിപ്പുകേട് മറച്ചുവെക്കാൻ 16 ശനിയാഴ്ചകൾ അധികമായി ആറാം പ്രവൃത്തി ദിവസമാക്കുന്നത് നീതീകരിക്കാനാവില്ല. അവധി ദിവസങ്ങളിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ കുട്ടികളും പഠനാസൂത്രണ പ്രവർത്തനങ്ങളിൽ അധ്യാപകരും ഏർപ്പെടുന്നത് ഇല്ലാതാക്കുന്നത് പഠനനിലവാരം കുറയ്ക്കുവാനേ കാരണമാവൂ എന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ആയതിനാൽ നിലവിലുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രവൃത്തി ദിവസങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ ആലോചിക്കണമെന്നും ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ജാബിർ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. എ. ജുനൈദ്, മാമ്പ്ര ഉസ്മാൻ , പി. നഷീദ , നാസർ മങ്കട, ഷൗക്കത്തലി നിലമ്പൂർ , എ. അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments