ജോൺസൺ ചെറിയാൻ.
ഇസ്രയേലി റോക്കറ്റ് ഷെല്ലുകളിലും ബോംബുകളിലും വെറുപ്പ് നിറഞ്ഞ സന്ദേശങ്ങള്‍ എഴുതിവച്ച അമേരിക്കന്‍ രാഷ്ട്രീയ നേതാവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിച്ചവരില്‍ ഒരാളുമായ നിക്കി ഹെയ്‌ലിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. ഇസ്രയേല്‍ ബോംബുകളില്‍ അവരെ തീര്‍ത്തേക്കൂ എന്ന് എഴുതുന്ന ഹെയ്‌ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇസ്രയേല്‍- ലബനന്‍ അതിര്‍ത്തി സന്ദര്‍ശന വേളയിലാണ് ഹെയ്‌ലി റോക്കറ്റ് ഷെല്ലുകളില്‍ വെറുപ്പ് സന്ദേശം എഴുതി വച്ചത്. നിക്കിയെ അവരുടെ പൂര്‍വികരുടെ സ്ഥലമായ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരുന്നുണ്ട്. വെറുപ്പ് നിറഞ്ഞ പ്രസ്താവനകളിലൂടേയും നിലപാടുകളിലൂടേയും മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ള നിക്കിയുടെ അതിരുകടന്ന ഈ പ്രവൃത്തി ലോകമെമ്പാടുമുള്ള നെറ്റിസണ്‍സിനെ രോഷാകുലരാക്കുകയാണ്.